ന്യൂഡൽഹി: ഭരണഘടന പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തിൽ ജീവിക്കുകയെന്നത് ഓരോ പൗരൻ്റെയും അവകാശമാണെന്ന് സുപ്രീം കോടതി. പടക്കങ്ങൾക്ക് രാജ്യ വ്യാപകമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
പടക്കങ്ങൾ സ്ഥിരമായി നിരോധിക്കണമോയെന്ന് നവംബർ...
കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവിന്റെ ഉറപ്പ് . എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഒരാളും ഇറങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി...
പത്തനംതിട്ട: അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച്- മർദ്ദനിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അലക്സ് പാണ്ഡ്യന് വധശിക്ഷ. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാർ ജോണാണ് കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ്...
കെബർഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്ക് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരം. അവസാന രണ്ടോവറുകളിൽ ബാറ്റു ചെയ്യുന്നതിനിടെ, സഹതാരം അർഷ്ദീപ് സിങ്ങിനോട് പാണ്ഡ്യ പറഞ്ഞൊരു വാചകമാണ് താരത്തെ ട്രോളുകളിലെ താരമാക്കിയത്.
മത്സരത്തിൽ പാണ്ഡ്യ – അർഷ്ദീപ്...
ന്യൂഡൽഹി: ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം.
നടി ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ...
തിരുവനന്തപുരം: കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവുമായി എൻ പ്രാശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കർഷകനാണ്... കള പറിക്കാൻ ഇറങ്ങിയതാ...' എന്ന ലൂസിഫർ സിനിമയിലെ ഡയലോഗ് അടങ്ങുന്ന പോസ്റ്ററാണ് സമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. മേലുദ്യോഗസ്ഥനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച വിഷയത്തിൽ നടപടിയുണ്ടാവുമെന്ന സൂചനകൾക്കിടെയാണ് പുതിയ പോസ്റ്റ്....