pathram desk 5

Advertismentspot_img

പാലക്കാട് രാഹുലിന്റെ രാശി തെളിയുന്നു, ബിജെപി കോട്ടകള്‍ തകര്‍ത്ത് മുന്നേറ്റം, ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

പാലക്കാട്: ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ബിജെപിയുടെ കോട്ടകളില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനു ലീഡ്. പാലക്കാട് നഗരസഭയില്‍ 5-ാം റൗണ്ട് എത്തിയപ്പോളേക്കും 1418ന്റെ ലീഡു രാഹുല്‍ മാങ്കൂട്ടത്തില്‍ പിടിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘടത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ മുന്നേറിയിരുന്നെങ്കിലും പിന്നീട് പിന്നിലേക്ക്...

ചേട്ടനു പിന്നാലെ ചുരംകയറിയെത്തിയ അനിയത്തി, ജനമനസില്‍ ഇടംപിടിച്ച് പ്രിയങ്കയുടെ തേരോട്ടം; ഭൂരിപക്ഷം രണ്ട് ലക്ഷവും കടന്ന് മുന്നോട്ട്

വയനാട്: ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സഹോദരന്റെ കൈപിടിച്ചായിരുന്നു പ്രയങ്ക ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ്. അന്ന് ഒരു വ്യത്യാസം മാത്രം, സഹോദരന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍. എന്നാല്‍ ഇന്ന് രംഗം മാറി, തെരഞ്ഞെടുപ്പ് കന്നിയങ്കത്തില്‍ മ്ത്സരിക്കാനെത്തുമ്പോള്‍ വയനാടിന്റെ ജനമനസ് കീഴടക്കിയുള്ള പടയോട്ടമാണ് കാണുവാന്‍ സാധിക്കുന്നത്. വോട്ടെണ്ണെല്‍ പകുതി...

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം. ആകെയുള്ള 288 സീറ്റുകളില്‍ 211 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം 68 സീറ്റുകളില്‍ ലീഡു ചെയ്യുന്നു. 149 സീറ്റില്‍ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന ഷിന്‍ഡെ...

ഇത് രണ്ടും കൽപ്പിച്ചുളള പോക്കാണ് ..!!! സ്വര്‍ണവില വിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി… റെക്കോഡ് തുകയ്ക് അടുത്ത് എത്താൻ ഇനി അധികമില്ല..

കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ...

എട്ടുനില കെട്ടിടത്തിനു മുകളിൽ നാല് മിസൈലുകൾ പതിച്ചു…!! ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം തുടരുന്നു…!! ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ടു വീണ്ടും ഇസ്രയേല്‍…

ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേല്‍ ആക്രമണം. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കിയതിന്റെ ഭാഗമാണിത്. പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ ബെയ്‌റൂട്ടില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. എട്ടുനില കെട്ടിടത്തിനു നേരെനാലു റോക്കറ്റുകള്‍...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആദ്യഫലസൂചനയില്‍ കേവല ഭൂരിപക്ഷം മറികടന്നു

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. മഹാരാഷ്ട്രയില്‍ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളില്‍ 165 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എന്‍ഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി. ഇന്ത്യാ സഖ്യം...

പാലക്കാട് രാഹുൽ അടിച്ചുകേറുന്നു (1418), വയനാട്ടിൽ പ്രിയങ്ക പ്രിയങ്കരി (85533), ചേലക്കര പിടിക്കാനുറച്ച് യുആർ പ്രദീപ് (6135)

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം 85533 ആയി. ചേലക്കരയിൽ ആദ്യ ഫലസൂചന സിപിഎമ്മിന് അനുകൂലം. യുആർ പ്രദീപിന് ലീഡ് 4136, രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്താണ്. പാലക്കാട് രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1418). LIVE UPDATES 10:00 AM പാലക്കാട്ട്...

ഇടുക്കിയില്‍ വര്‍ഷങ്ങളായി പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍; മാതാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി, മക്കളെ പീഡനത്തിനിരയാക്കുന്നത് കത്തികാട്ടി ഭീഷണിപ്പെടുത്തി

ഇടുക്കി: ബൈസണ്‍വാലിയില്‍ പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. 19 ഉം 17ഉം 16ഉം വയസുള്ള മൂന്നു കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിള്‍ കുട്ടികളിലൊരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍...

pathram desk 5

Advertismentspot_img
G-8R01BE49R7