മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം. ആകെയുള്ള 288 സീറ്റുകളില്‍ 211 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം 68 സീറ്റുകളില്‍ ലീഡു ചെയ്യുന്നു.

149 സീറ്റില്‍ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന ഷിന്‍ഡെ 50 സീറ്റിലും 59 ഇടത്ത് മത്സരിച്ച എന്‍സിപി അജിത് പവാര്‍ വിഭാഗം 31 സീറ്റിലും ലീഡു ചെയ്യുകയാണ്. 101 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 24 ഇടത്ത് മാത്രം ലീഡ് ചെയ്യുന്നു. 95 ഇടത്ത് മത്സരിച്ച ശിവസേന (യുബിടി) 19 സീറ്റിലും 86 ഇടത്ത് മത്സരിച്ച എന്‍സിപി (എസ്പി) 25 ഇടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ മുന്നിലാണ്. ബാരാമതിയില്‍ അജിതിനെതിരെ നിര്‍ത്തിയ ശരദ് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാര്‍ പിന്നിലാണ്.

ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം മുന്നിലാണ്. ആകെയുള്ള 81 സീറ്റുകളില്‍ 51 സീറ്റുകളില്‍ ഇന്ത്യാ സഖ്യം ലീഡ്‌ചെയ്യുന്നു. 28 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. രണ്ടു സീറ്റുകളില്‍ സ്വതന്ത്രരാണ് മുന്നില്‍. 41 ആണ് ജാര്‍ഖണ്ഡിലെ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റ് നില. ഇതോടെ ജാര്‍ഖണ്ഡില്‍ ഇന്ത്യാസംഖ്യം കേവല ഭൂരിപക്ഷം മറികടന്നു.

മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പന സോറന്‍, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറന്‍ എന്നിവര്‍ മുന്നിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാന്‍ഡി ധന്‍വാറില്‍ പിന്നിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7