pathram desk 5

Advertismentspot_img

വലിയൊരു ശബ്ദം, റോഡ് മുഴുവൻ പൊടിപടലങ്ങൾ, ഓടിയെത്തിയപ്പോൾ ഒന്നു നോക്കുവാൻ പറ്റാത്തവിധം വിദ്യാർഥിനികളുടെ ചതഞ്ഞരഞ്ഞ ശരീരങ്ങൾ, വിവരിക്കാൻ പോലുമാകാതെ നാട്ടുകാർ, ഡ്രൈവറും ക്ലീനറും സമീപ വീട്ടിലെത്തി വെള്ളം വാങ്ങിക്കുടിച്ചിട്ടുപോയി

പാലക്കാട്: കൺമുൻപിൽ കണ്ട ദാരുണദൃശ്യങ്ങൾ വിവരിക്കുവാൻ പോലുമാകാതെ നാട്ടുകാർ. കല്ലടിക്കോട് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് പെയ്ത ചാറ്റൽമഴയോടൊപ്പം നിരത്തിൽ പൊലിഞ്ഞത് നാലു കുരുന്നു ജീവനുകൾ. ക്രിസ്തുമസ് പരീക്ഷയും കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം ഉല്ലസിച്ചുപോയ ആ കുരുന്നുകളുടെ ജീവൻ പാഞ്ഞുവന്ന ലോറിയെടുത്തത് നിമിഷാർദ്ദം കൊണ്ടായിരുന്നു. ‌ സിമന്റ് കയറ്റിവന്ന ലോറി...

വിദ്യാർഥിനികളുടെ മരണം വേദനാജനകം, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല, അമിത വേ​ഗമാണോ, ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും- ​ഗതാ​ഗത മന്ത്രി

ദില്ലി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുട്ടികൾ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ദില്ലിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ്...

പനയമ്പാടം സ്ഥിരം ബ്ലാക്ക് സ്‌പോട്ട്, ഇതുവരെയുണ്ടായിട്ടുള്ളത് 55 അപകടങ്ങൾ, ഒക്ടോബർ അവസാനം ഇവിടെ പൊലിഞ്ഞത് അഞ്ചു ജീവനുകൾ, മഴ പെയ്താൽ അപകടം ഉറപ്പ്, ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ, ഇവിടം ബ്ലാക് സ്പോട്ടാണെന്നു അറിയില്ലെന്നു...

പാലക്കാട്: പനയമ്പാടത്ത് നാലു കുരുന്നുകളുടെ ജീവനെടുത്ത നിരത്തിൽ ഇതുവരെയുണ്ടായിട്ടുള്ളത് 55 അപകടങ്ങൾ. എന്നാൽ യാഥൊരുവിധ നടപടികളും ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ. റോ‍ഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണം. മഴ പെയ്താൽ ഇവിടെ അപകടം ഉറപ്പാണെന്നു സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ അവസാനം ഈ നിരത്തിൽ പൊലിഞ്ഞത്...

പാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി മറിഞ്ഞ് നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം വിദ്യാർഥിനികൾ

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് പാതയോരത്തുകൂടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേ​ഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു...

കണ്ണീരായി കല്ലടിക്കോട്, പരീക്ഷ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി പാഞ്ഞുകയറി നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹൈസ്കൂളിലെ വിദ്യാർഥിനികൾ,

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേ​ഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു വിദ്യാർഥിനികളും പിന്നീട് ഒരാളുടെകൂടി മരണം...

ബസ് കാത്തുനിൽക്കുന്ന കുട്ടികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി, മൂന്നുകുട്ടികൾക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് ബസ് കാത്തുനിന്ന കരിമ്പ ഹൈസ് സ്കൂളിലെ വിദ്യാർഥികൾ

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ബസ് സ്റ്റോപ്പിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ മൂന്നുകുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു. സിമന്റ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേ​ഗത്തിലായിരുന്ന...

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്കു ദാരുണാന്ത്യം, ഒരാൾ ​ഗുരുതരാവസ്ഥയിൽ, മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞും

കോയമ്പത്തൂർ∙ കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്നു പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി. എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), ഇവരുടെ പേരക്കുട്ടി രണ്ടുമാസം...

പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു, സഹോദരനും സുഹൃത്തുക്കളും ചേർത്ത് യുവാവിനെ കൊന്ന് കടലിൽ തള്ളി, രണ്ട് കൗമാരക്കാരടക്കം നാലുപേർ അറസ്റ്റിൽ

ചെന്നൈ: വിഴുപുരത്ത് പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന്കൊന്ന് കടലിൽ തള്ളി. വിഴുപുരം കൂനമേൽ സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരെയും രണ്ടു കൗമാരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയിലെ റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന ശിവ...

pathram desk 5

Advertismentspot_img
G-8R01BE49R7