പാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി മറിഞ്ഞ് നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം വിദ്യാർഥിനികൾ

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് പാതയോരത്തുകൂടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേ​ഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു വിദ്യാർഥിനികളും പിന്നീട് ഒരാളുടെകൂടി മരണം സ്ഥിരീകരിച്ചു. പാലക്കാട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.

ലോറിയിലെ ഡ്രൈവറും ക്ലീനറും ഇസാഫ് ആശുപത്രിയിൽ ചികിത്സിലാണ്. ഇവരുടെ പരുക്ക് സാരമുള്ളതല്ലയെന്നാണ് അറിയുന്നത്. മരിച്ച ഒരാളുടെ മൃതദേഹം മദർകെയർ ആശുപത്രിയിലും മറ്റു മൂന്നു പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

സിമന്റ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേ​ഗത്തിലായിരുന്ന ലോറികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് അഞ്ചുപേരടങ്ങിയ വിദ്യാർഥിനികൾ നടന്നുപോവുകയായിരുന്നു. ഇവർക്കിടയിലേക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതിൽ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ലോറിയ്ക്കടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി മണർക്കാട്ടെ ഇസാഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു വിദ്യാർഥിനികൾ അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് അറിയുന്നത്. അപകടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി ബെസിബിയുടെ സഹായത്തോടെ ഉയർത്തി. ലോറിയുടെ മുൻഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. ഈ മേഖലയിൽ എപ്പോഴും അപകടങ്ങൾ നടക്കാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

കണ്ണീരായി കല്ലടിക്കോട്, പരീക്ഷ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി പാഞ്ഞുകയറി നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹൈസ് സ്കൂളിലെ വിദ്യാർഥിനികൾ,

ബസ് കാത്തുനിൽക്കുന്ന കുട്ടികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി, മൂന്നുകുട്ടികൾക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് ബസ് കാത്തുനിന്ന കരിമ്പ ഹൈസ് സ്കൂളിലെ വിദ്യാർഥികൾ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7