നിവിൻ പോളി- നയൻ‌താര ടീം വീണ്ടും…!! ഡിയർ സ്റ്റുഡന്റസ് ഈ വർഷമെത്തും… ന്യൂ ഇയർ ആശംസകളുമായി പുതിയ പോസ്റ്റർ പുറത്തിറക്കി…

കൊച്ചി: 2019 ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻ താരയും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രം വരികയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ ഇരുവരും പ്രത്യക്ഷപ്പെടുന്ന പുത്തൻ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ന്യൂ ഇയർ ആശംസകളുമായി എത്തിയിരിക്കുകയാണ് ഡിയർ സ്റ്റുഡന്റസ് ടീം.

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

ഇത് നമ്പര്‍ വണ്‍ സ്‌നേഹതീരം! സിനിമയെ വെല്ലും ഇവരുടെ പ്രണയകഥ; വേര്‍പിരിഞ്ഞ പ്രിയാ രാമനും രഞ്ജിത്തും വീണ്ടും ഒന്നായി; ആ ചേര്‍ത്തു പിടിക്കലില്‍ അലിഞ്ഞില്ലാതായി വര്‍ഷങ്ങളുടെ ദുഖം; ആരുമറിയാത്ത കഥ ഇങ്ങനെ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7