ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ല..!! ശ്വാസകോശത്തിലെ ചതവുകൾ കൂടി.., രക്തം കെട്ടിക്കിടക്കുന്നത് ആശങ്ക…!!! വെൻ്റിലേറ്ററിൽ തുടരുമെന്ന് ഡോക്ടർമാർ…

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ കൂടിയിട്ടുണ്ട്. തലയിലെ മുറിവിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ നടത്തിയ സിടി സ്കാനിൽ തലയുടെ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല എന്നു കണ്ടെത്തി. അതേസമയം, ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്.

ശ്വാസകോശത്തിനേറ്റ ചതവ് ഭേദമായാൽ മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിനു വിശ്രമം അനുവദിക്കുന്നതിനു കൂടിയാണ് വെന്റിലേറ്റർ സൗകര്യം ഉപയോഗിച്ചിരിക്കുന്നത്. നാളെ വെന്റിലേറ്റർ മാറ്റി നോക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ ചതവ് ഭേദമാകുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. വീഴ്ചയിൽ ശ്വാസകോശത്തിന് ചതവു പറ്റുകയും മൂക്കിൽനിന്നും വായിൽനിന്നുമുള്ള ചോര ശ്വാസകോശത്തിൽ എത്തുകയുമായിരുന്നു. ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് കട്ടപിടിച്ചു കിടന്ന ചോര ഇന്നലെ നീക്കം ചെയ്തെന്നു ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണഗതിയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് ശരിയായാൽ മാത്രമേ തലച്ചോറിന്റെ പരുക്ക് അടക്കം പൂർണമായി ഭേദമാകൂ എന്നും ഡോക്ടർമാർ പറഞ്ഞു.

വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെങ്കിലും ശരീരത്തിൽ ഗുരുതരമായ മറ്റു പരുക്കുകളൊന്നും സ്കാനിങ്ങിൽ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരെ അടക്കം സർക്കാർ കൊച്ചിയിലെ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇവരുമായി കൂടി ചർച്ച ചെയ്താണ് ചികിത്സാരീതികൾ തീരുമാനിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

നാണം കെട്ടവന്‍ എന്ന വിളിയില്‍ അഭിമാനം; ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ; ജീവിതത്തില്‍ ഞാന്‍ അഭിനയിക്കുന്നില്ല; മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയിൽ തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടർന്ന് ശ്വാസകോശത്തിലും മുറിവുണ്ട്. 15 അടി ഉയരത്തിൽനിന്നാണ് ഉമ തോമസ് വീണത്.

‘ഭായി’മാരെക്കൊണ്ട് നിറഞ്ഞ് ഇസ്രയേല്‍; പലസ്തീനികള്‍ക്ക് തൊഴില്‍ വിലക്ക്; ഗുണം കിട്ടിയത് ഇന്ത്യക്ക്; നിര്‍മാണ മേഖലയിലേക്ക് വന്‍ കുടിയേറ്റം; സുരക്ഷിതം; മൂന്നിരട്ടി കൂലിയും

കളി ശോകം! ആരാധകര്‍ കലിപ്പിലും; ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ‘ഹാപ്പി റിട്ടയര്‍മെന്റ്’; ഓസ്‌ട്രേലിയയില്‍ ക്യാപ്റ്റന്‍ പദവിയില്‍ ഏറ്റവും കുറഞ്ഞ ശരാശരിയുമായി രോഹിത് ശര്‍മ; വിരമിച്ചേക്കുമെന്ന് അഭ്യൂഹം

UMA THOMAS Medical Bulletin

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7