കളി ശോകം! ആരാധകര്‍ കലിപ്പിലും; ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ‘ഹാപ്പി റിട്ടയര്‍മെന്റ്’; ഓസ്‌ട്രേലിയയില്‍ ക്യാപ്റ്റന്‍ പദവിയില്‍ ഏറ്റവും കുറഞ്ഞ ശരാശരിയുമായി രോഹിത് ശര്‍മ; വിരമിച്ചേക്കുമെന്ന് അഭ്യൂഹം

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു തുടര്‍ച്ചയായി ഫോം നഷ്ടപ്പെട്ടതോടെ പിടിവിട്ട് ഇന്ത്യന്‍ ആരാധകര്‍. നാലാം ക്രിക്റ്റ് ടെസ്റ്റ് മാച്ചിന്റെ അഞ്ചാം ദിവസം നാല്‍പതു പന്തില്‍ ഒമ്പതു റണ്ണുമായാണു പുറത്തായത്. തുടര്‍ച്ചയായി ഫോമില്ലായ്മ ഈ മുപ്പത്തേഴുകാരനെ വലയ്ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ഇതോടെ ‘ഹാപ്പി റിട്ടയര്‍മെന്റ്’ പോസ്റ്റുമായി തീരെ മയമില്ലാതെയാണ് ഇന്ത്യന്‍ ആരോധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ശോചനീയമായ പ്രകടനമാണു രോഹിത്തിന്റേത്. കളിച്ച മൂന്നു സീരീസില്‍ രണ്ടെണ്ണും ഹോം ഗ്രൗണ്ടിലായിരുന്നു. 15 ഇന്നിംഗ്‌സില്‍നിന്ന് 164 റണ്‍സ് മാത്രമാണ് എടുത്തത്. ശരാശരി 10.93 റണ്‍ മാത്രം. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റിലാണ് 31 റണ്‍സുമായി രണ്ടക്കം കടന്നത്. മെല്‍ബണില്‍ രോഹിത്തിന്റെ ശരാശരി 6.20 റണ്‍സാണ്.

Image

ഓസ്‌ട്രേലിയയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്. വെസ്റ്റ് ഇന്‍ഡീസിന്റെ ബൗളറും ക്യാപ്റ്റനുമായിരുന്ന കോര്‍ട്‌നി വാല്‍ഷിന്റെ 7.75 റണ്‍സായിരുന്നു ഇതിനു മുമ്പുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ ശരാശരി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വീണ്ടും ഔട്ടായതോടെ ആരാധകര്‍ ട്വിറ്ററില്‍ ഹാപ്പി റിട്ടയര്‍മെന്റ് ഹാഷ് ടാഗുമായി എത്തുകയായിരുന്നു.

ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്റെ റിട്ടയര്‍മെന്റിനു പിന്നാലെ കുറച്ചു നാളായി പറഞ്ഞുകേള്‍ക്കു പേരാണ് രോഹിത്തിന്റേത്. വരും ദിവസങ്ങളില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിനോടു രോഹിത്തും വിടപറയുമെന്നാണു സൂചന. അഞ്ചാം ടെസ്റ്റിനു മുമ്പുതന്നെ ഇതു സംഭവിച്ചേക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ താരമായിരുന്ന മാര്‍ക്ക് വോ കരുതുന്നത്. ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കഴിഞ്ഞ 14 ഇന്നിംഗ്‌സുകളില്‍ അദ്ദേഹത്തിന്റെ ശരാശരി സ്‌കോര്‍ 11 ആണ്. അദ്ദേഹം തന്റെ നല്ലകാലം കടന്നുപോയിരിക്കുന്നു എന്നതാണ് അര്‍ഥമാക്കുന്നത്. എല്ലാ കളിക്കാര്‍ക്കും ഈയൊരു അവസ്ഥയുണ്ട്. രോഹിത് ശര്‍മയെ സംബന്ധിച്ച് ഏറ്റവും കടുപ്പമേറിയ കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7