Tag: israel

ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനം നടപ്പിലാകുന്നു…!!! വെടിനിർ‌ത്തൽ, ബന്ദികളുടെ മോചനം…,ഇസ്രയേൽ സമ്പൂർണ മന്ത്രിസഭ കരാർ അംഗീകരിച്ചു… നാളെ മുതൽ പ്രാബല്യത്തിൽ…!!! 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും...

ജറുസലേം: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനത്തിലേക്ക് ഒടുവിൽ ഇസ്രയേൽ എത്തി. ഗാസയിലെ വെടിനിർ‌ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു....

വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ആക്രമണം തുടർന്ന് ഇസ്രയേൽ…!! ഗാസ സിറ്റിയിൽ 45 പേർ കൊല്ലപ്പെട്ടു…, വെടിനിർത്തൽ പലസ്തീൻ ജനത നടത്തിയ പ്രതിരോധത്തിൻ്റെ വിജയമെന്ന് ഇറാൻ

ജറുസലേം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ശക്തമായ വ്യോമാക്രമണമാണ് ഗാസ സിറ്റിയിൽ നടന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്....

ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം…!!! 62 പലസ്തീൻകാർ കൊല്ലപ്പെട്ടു…!!! ആക്രമണം സമാധാന ചർച്ചകൾ നടക്കുന്നതിനിടെ…!!! സൈനിക പിന്മാറ്റത്തിൻ്റെ മാപ്പ് ലഭിച്ചിട്ട് പ്രതികരിക്കാമെന്ന് ഹമാസ്…

ജറുസലം: ദോഹ സമാധാനചർച്ച അന്തിമഘട്ടത്തിലെന്ന റിപ്പോർട്ടുകൾക്കിടെ, ഗാസയിൽ ഇസ്രയേൽ തുടരുന്ന ശക്തമായ ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിൽ 62 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ അന്തിമധാരണ ഇന്നാകുമെന്നും ഞായറാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നുമാണു ദോഹയിൽനിന്നുള്ള സൂചന. തിങ്കളാഴ്ചയാണു ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. കരാർ കരടുരേഖ ഹമാസ് അംഗീകരിച്ചുവെന്ന്...

ഇനി സമാധാനത്തിൻ്റെ ദിനങ്ങൾ…!!! ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു… പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ… ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു വിരാമമാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. യുദ്ധം ആരംഭിച്ച് 15–ാം മാസമാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നതെന്ന്...

ഗാസയിൽ ഇനി സമാധാനത്തിൻ്റെ നാളുകൾ….!!! വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ കൈമാറി…!!! ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും… ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും… പലായനം ചെയ്തവരെ തിരിച്ചെത്തിക്കും…

ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവുമാവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ മധ്യസ്ഥരായ ഖത്തർ ഇസ്രയേൽ-ഹമാസ് അധികൃതർക്ക് കൈമാറി. 15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായാണു തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ...

ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ മരിച്ചു..!!! സ്ഫോടനത്തിൽ കെട്ടിടം തകർന്നു…

ഗാസ സിറ്റി: ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും. കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ...

ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗാസയിൽ ആക്രമണം തുടരണം..!!! ധനമന്ത്രിക്കെതിരേ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ… ട്രംപ് അധികാരമേല്‍ക്കും മുൻപ് വെടിനിര്‍ത്തല്‍ സാധ്യമാകുമോ..?

ജറുസലേം: വെടിനിർത്തൽ കരാറിൻ്റെ ചർച്ചകൾക്കിടെ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെതിരെ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്ത്. യുദ്ധം അവസാനിപ്പിക്കാനും ബന്ധുക്കളെ നാട്ടിലേക്ക് കൊണ്ടുവരാനുമുള്ള കരാറിനെ സ്മോട്രിച്ച് എതിർത്തതിനെതിരെയാണ് പ്രതിഷേധം. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് വെടിനിർത്തൽ കരാർ ഒരു ദുരന്തമായിരിക്കുമെന്നാണ് സ്മോട്രിച്ച് പറഞ്ഞത്. ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗാസയിൽ...

അമേരിക്ക, ഖത്തർ മധ്യസ്ഥ ചർച്ച ഫലം കണ്ടു, ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ധാരണ, കരട് രേഖ കൈമാറി, പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സൈന്യത്തെ പിൻവലിക്കുക ഘട്ടംഘട്ടമായി

ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിൻറെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ...
Advertismentspot_img

Most Popular

G-8R01BE49R7