അർജുൻ്റെ ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നു…!! ഫണ്ട് പിരിവ് നടത്തിയിട്ടില്ല, തെളിവ് കൊണ്ടുവന്നാൽ മാനാഞ്ചിറ സ്ക്വയറിന്റെ നടുവിൽ വന്നുനിൽക്കാം, കല്ലെറിഞ്ഞ് കൊന്നോളൂ…!!! യുട്യൂബ് ചാനൽ തുടരാൻ തന്നെയാണ് തീരുമാനം…, ലോറിക്ക് അർജുന്റെ പേരുതന്നെ ഇടും..!!!

കോഴിക്കോട്: അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബം മനാഫിന് എതിരെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണു പ്രതികരണം. ‘‘ഇപ്പോഴാണ് ആരോപണങ്ങൾ അറിയുന്നത്. ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാണ്. അർജുനെ കിട്ടിയതോടെ അത് അവസാനിപ്പിച്ചതാണ്. ആരോപണങ്ങൾ വന്നതോടെ അത് തുടരാൻ തന്നെയാണ് തീരുമാനം. ലോറിക്ക് അർജുന്റെ പേരുതന്നെ ഇടും. ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നു.’’ മനാഫ് പറഞ്ഞു.

യൂട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണെന്നും അർജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടതെന്നും മനാഫ് മാധ്യമങ്ങൾക്കു മുൻപിൽ വിശദീകരിച്ചു. ‘‘അർജുന് വേണ്ടി പിരിവ് നടത്തിയിട്ടില്ല. എന്റെ സ്വത്തും മുതലും വിറ്റിട്ടാണ് ഞാൻ നിൽക്കുന്നത്. പിരിവ് നടത്തിയെന്നതിന് തെളിവ് കൊണ്ടുവന്നാൽ മാനാഞ്ചിറ സ്ക്വയറിന്റെ നടുവിൽ വന്നുനിൽക്കാം, കല്ലെറിഞ്ഞ് കൊന്നോളു. ഞാനൊരു കാര്യം ഏറ്റെടുത്ത് പൂർത്തിയാക്കി. അത് കഴിഞ്ഞു. എനിക്ക് നേരിട്ട കുറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. യൂട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണ്. പത്തായിരം സബ്സ്ക്രൈബേഴ്സാണ് ചാനലിന് ഉള്ളത്. അവർക്ക് കാര്യങ്ങൾ മനസിലാകാൻ വേണ്ടി വല്ലപ്പോഴും ലൈവ് ഇടും’’– മനാഫ് വിശദീകരിച്ചു.

മുറ്റത്ത് മിസൈൽ പതിച്ചത് കണ്ട് ഞെട്ടി മൊസാദ്..!!! ടെൽ അവീവിലെ മൊസാദ് ആസ്ഥാനത്തിനു സമീപം വൻ ഗർത്തം രൂപപ്പെട്ടു.., വാഹനങ്ങൾ മണ്ണിൽ മൂടി…

75,000 രൂപ വരെ അർജുന് ശമ്പളമുണ്ട്..!! മനാഫും ഈശ്വർ മൽ‌പെയും തമ്മിൽ നടത്തിയ നാടകം…!! നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്നു പറഞ്ഞതു വേദനിപ്പിച്ചു..!! ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുന്നു; അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ട…!! ആരോപണവുമായി അർജുൻ്റെ കുടുംബം

ബാലയ്‌ക്കൊപ്പമുള്ള ജീവിതം സഹികെട്ട വേളയില്‍ എലിസബത്ത് അമൃതയുമായി ഫോണില്‍ നടത്തിയ സംഭാഷണം പുറത്ത്… നടനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍…

ജനങ്ങള്‍ അർജുന്റെ വിഷയം മറന്നുപോകാതിരിക്കാൻ ശ്രമിച്ചു. വിഷയം ജനങ്ങളിലെത്തണം. അർജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടത്. അവർ എന്നെ തള്ളിപ്പറഞ്ഞാലും അവർ എനിക്ക് എന്റെ കുടുംബമാണ്. ഷിരൂരിൽ തിരച്ചിൽ നടക്കുമ്പോൾ അർജുന്റെ കുടംബത്തിന്റെ ഫോൺ എടുത്തില്ലെന്ന ആരോപണം കളവാണ്. അർജുന്റെ കുടുംബത്തിന്റെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മനാഫ് പറഞ്ഞു.

കുറ്റകൃത്യങ്ങളുടെ കണക്കില്‍ മലപ്പുറം ജില്ല നാലാം സ്ഥാനത്ത്…!! പൊലീസ് ജില്ലകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്ത്…!! മുഖ്യമന്ത്രി പറഞ്ഞത് ഇതാണ്..!!! മറ്റു ജില്ലകളുടെ കണക്കുകൾ ഇങ്ങനെ…

Manaf respond to Arjuns family allegations Kerala News Kozhikode News Shirur Landslide Rescue

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7