അഹമ്മദാബാദ്: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ‘നമോ ഭാരത് റാപിഡ്’ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി വന്ദേ മെട്രോയുടെ പേര് മാറ്റിയിരുന്നു. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക.
ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ചയോടെയാകും ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിക്കുക.455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.
1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന നമോ ഭാരത് റാപിഡില്‍ റിസര്‍വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്റെ ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയായിരുന്നു പേര് മാറ്റം. ആറ് വന്ദേഭാരത് സര്‍വീസുകള്‍ക്ക് കൂടി പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്‌തു.
അഹമ്മദാബാദില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായിട്ടായിരിക്കും നമോ ഭാരത് റാപിഡ് റെയിലിന് ഫ്‌ളാഗ് ഓഫ് ചെയ്യുക.ഭുജ് മുതല്‍ അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റര്‍ ദൂരം 5.45 മണിക്കൂറകള്‍ കൊണ്ട് നമോ ഭാരത് റാപിഡ് റെയില്‍ താണ്ടും.
ലോക ചരിത്രത്തിൽ തന്നെ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണ് കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത്…!!! അദ്ദേഹത്തിൻ്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്..!! ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയോട് കടുത്ത രോഷമുണ്ട്…, കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാൻ പ്രവർത്തിക്കുമെന്നും അതിഷി
നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത അത്രയും ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ച നേതാവാണ് പിണറായി..!! അത്തരം അനുഭവങ്ങൾ വിഎസിന് ഇല്ല..!! അന്ധമായിട്ടുള്ള ആരാധന ഉണ്ടാകുമ്പോഴാണ് പ്രശ്നം…; സിനിമ താരത്തെ ആരാധിക്കുന്നതു പോലെ പാർട്ടി നേതാവിനെ ആരാധിക്കാൻ സാധിക്കില്ല..!!! വൈറസാണ് നമ്മുടെ ശത്രു.., ആ ശത്രുവിനെ പിണറായി തിരിച്ചറിഞ്ഞു…!!
Namo bharat rapid rail pm modi flagged off name changed as namo bharat rapid from vande metro train