ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു. ആംആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്രിവാൾ രാജി സമർപ്പിക്കും.
അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
കേസിലെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന പ്രമുഖ നടൻ ജാമ്യത്തിൽ കഴിയുന്നത് വൈരുധ്യമുള്ള കാഴ്ച…!! ഇനി ജാമ്യം നൽകിയില്ലെങ്കിൽ തുല്യനീതിയുടെ ലംഘനമാകില്ലേ എന്ന് സുപ്രിം കോടതി..!!! ഏഴര വർഷത്തിന് ശേഷം പൾസർ സുനിക്ക് ജാമ്യം
30 കോടി രൂപ വില.., പൃഥ്വിരാജ് മുംബൈ ബാന്ദ്രാ പാലി ഹിൽസിൽ രണ്ടാമത്തെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി..!!! 1.84 കോടി രൂപ നികുതി…, അയൽക്കാരായി രൺവീർ സിങ്, അക്ഷയ് കുമാർ, കെ.എൽ.രാഹുൽ…
അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. കെജ്രിവാൾ ജയിലിലായിരുന്നപ്പോഴും ഡൽഹിയിലെ ഭരണം സുഗമമായി പോയിരുന്നത് അതിഷി വഴിയെയായിരുന്നു. ഇതോടെയാണ് എല്ലാവരും അതിഷി എന്ന പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചത്. ഡൽഹിയിൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിതയായി മാറുകയാണ് അതിഷി.
അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷിയെ മുഖ്യമന്ത്രിയാക്കാന്‍ നിയമസഭാ കക്ഷിയോഗം ഐക്യകണ്ഠമായാണ് തീരുമാനിച്ചത്. 11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി. അരവിന്ദിന് പകരം അതിഷി തന്നെയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തില്‍ ആം ആദ്മിക്ക് വേണ്ടി ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച അതിഷിയില്‍ കെജ്‌രിവാള്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിഷിയുടെ പേര് നിര്‍ദേശിച്ചതും അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. മനീഷ് സിസോദിയയ്ക്ക് പിന്നാലെ കെജ്‌രിവാളും അറസ്റ്റിലായതോടെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കാന്‍ ആരെന്ന വലിയ പ്രതിസന്ധി ഉയര്‍ന്നു വന്നു. സധൈര്യം ഈ ദൗത്യം ഏറ്റെടുത്തത് അതിഷിയും സൗരഭ് ഭരത്‌രാജും ചേര്‍ന്നായിരുന്നു. ജൂണില്‍ ദേശീയ തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരമിരുന്ന അതിഷി വന്‍ ജനസമ്മതി നേടിയിരുന്നു.
Atishi to be new Delhi Chief Minister