ലോക ചരിത്രത്തിൽ തന്നെ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണ് കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത്…!!! അദ്ദേഹത്തിൻ്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്..!! ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയോട് കടുത്ത രോഷമുണ്ട്…, കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാൻ പ്രവർത്തിക്കുമെന്നും അതിഷി

ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കാൻ പോകുന്ന അതിഷി അതിഷി മർലേന അരവിന്ദ് കെജ്രിവാളിനോട് നന്ദി പറഞ്ഞു. തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അരവിന്ദ് കെജ്രിവാളിന് നന്ദിയെന്ന് അതിഷി പ്രതികരിച്ചു. അതിഷിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് അരവിന്ദ് കെജ്രിവാളായിരുന്നു. അദ്ദേഹത്തിൻ്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണെന്ന് അതിഷി പറഞ്ഞു.

തനിക്ക് ദുഃഖം ഉണ്ട്, ഡൽഹിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി, തന്റെ ജ്യേഷ്ഠ സഹോദരൻ കേജ്രിവാൾ ഇന്ന് രാജി നൽകുകയാണെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. ലോക ചരിത്രത്തിൽ തന്നെ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണ് കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത്. രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ത്യാഗത്തിന്റെ ഉദാഹരണം ഉണ്ടാകില്ലെന്ന് അതിഷി പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോഷമാണെന്ന് അതിഷി വിമർശിച്ചു. ഇനിയും കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാൻ ആകും പ്രവർത്തിക്കുകയെന്ന് അതിഷി വ്യക്തമാക്കി. ആം ആദ്മി പാർട്ടിയിൽ അല്ലാതെ മറ്റൊരു പാർട്ടിയിലും ഇത് സംഭവിക്കില്ലെന്ന് അതിഷി പറഞ്ഞു.

അഫ്‌സല്‍ ഗുരുവിനു വേണ്ടി വാദിച്ച കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നു… ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടേ…, അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും പ്രതികരിച്ച സ്വാതി മലിവാളിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി…

കേസിലെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന പ്രമുഖ നടൻ ജാമ്യത്തിൽ കഴിയുന്നത് വൈരുധ്യമുള്ള കാഴ്ച…!! ഇനി ജാമ്യം നൽകിയില്ലെങ്കിൽ തുല്യനീതിയുടെ ലംഘനമാകില്ലേ എന്ന് സുപ്രിം കോടതി..!!! ഏഴര വർഷത്തിന് ശേഷം പൾസർ സുനിക്ക് ജാമ്യം

പ്രതിസന്ധി ഘട്ടത്തില്‍ ഡല്‍ഹിയുടെ ഭരണചക്രം തിരിച്ചു..!! കെജ്രിവാൾ‌ ജയിലിലായിരുന്നപ്പോഴും ഡൽ​ഹിയിലെ ഭരണം സു​ഗമമായി പോയിരുന്നത് അതിഷി മർലേന വഴി..!! വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകൾ കൃത്യമായി കൈകാര്യം ചെയ്തു..!!! ഡൽ​ഹിയിൽ മുഖ്യമന്ത്രിപദത്തിൽ വരുന്ന മൂന്നാമത്തെ വനിത..!!

ആംആദ്മി എംഎൽഎമാരുടെ യോ​ഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കാൻ തീരുമാനിച്ചത്. അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. ഡൽ​ഹിയിൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രി പദത്തിൽ എത്തുന്ന വനിതയായി മാറുകയാണ് അതിഷി. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും.

പുതിയ സംസ്കാരം ഉണ്ടാകാൻ മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിക്കുന്നു…!! ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവ‌ർ നേതൃനിരയിൽ… ; പേര് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

ഡോക്ടർ ശ്രീക്കുട്ടി അറസ്റ്റിൽ… ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടു…!! യാത്രക്കാരിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ അജ്മലിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി… കാറിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തൽ..!!!

Story Highlights : Atishi responds After Being Chosen To Helm Delhi Affairs

Read more on: arvind kejriwal | Atishi Marlena | Delhi Chief Minister

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7