ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി- ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാര്‍.

മുന്‍കൂര്‍ ജാമ്യ നടപടികള്‍ നീണ്ടുപോയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സമയം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പ്രബലനായ ഒരാളാണ് പ്രതി. അയാള്‍ പുറത്തെത്തിയതിനാല്‍ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം. സാക്ഷി എന്നുള്ള നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമായിരിക്കും മുന്നോട്ടുപോവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലുള്ളത് താന്‍ ദിലീപുമായി നടത്തിയ സൗഹൃദ സംഭാഷണമാണ്. ഒരു നിര്‍മാതാവ് എന്നുള്ള നിലയിലാണ് സാമ്പത്തിക കാര്യങ്ങള്‍ സംസാരിച്ചത്. അതില്‍ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് അത് കേട്ടാല്‍ മനസ്സിലാകുമെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള പീഡന പരാതി കെട്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...