ബിക്കിനി ധരിച്ച ചിത്രത്തെ അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി സാമന്ത. ഗ്ലാമര്‍ വസ്ത്രങ്ങള്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കുന്ന താരമാണ് സമാന്ത. വിവാഹത്തിന് ശേഷവും ഇത്തരം വസ്ത്രങ്ങള്‍ അണിയുന്നതിനെതിരെ സാമന്തയ്ക്കു നേര വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം ചൊരിഞ്ഞവര്‍ക്ക് വീണ്ടും മറുപടി നല്‍കുകയാണ് താരം. വിമര്‍കര്‍ക്ക് നടുവിരല്‍ നമസ്‌കാരം എന്ന ചിത്രം നടി പോസ്റ്റ് ചെയ്തു. ‘വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി’ എന്ന കുറിപ്പോടു കൂടിയായിരുന്നു നടിയുടെ പ്രതികരണം.
ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്ക്കൊപ്പം സ്പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രം സാമന്ത പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു നടി ധരിച്ചിരുന്നത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്