ചൈനയുടെ വാക്‌സിന്‍ പോരാ; പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്സിന്‍ ഉപയോഗിക്കും

ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന് ചൈനീസ് വാക്‌സിന്‍ അത്ര വിശ്വസനീയമല്ലെന്ന വിലയിരുത്തലില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. മാര്‍ച്ചോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ പാകിസ്ഥാനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്

ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത അന്താരാഷ്ട്ര കൊവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാന് കൈമാറുക. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ പാകിസ്ഥാന് നല്‍കുമെന്നാണ് അറിയുന്നത്. ചൈനയുടെ സീനോഫാര്‍മ, ആസ്ട്രാസെനക്ക വാക്സിനുകള്‍ക്കായും പാകിസ്ഥാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന പദ്ധതിയായ ‘വാക്സിന്‍ മൈത്രി’ പ്രകാരം ഒമാനിലും ഈജിപ്തിലും ഇന്ത്യ കഴിഞ്ഞ ദിവസം വാക്‌സിന്‍ എത്തിച്ചു. അഫ്ഗാനിസ്ഥാന് ഇന്ത്യ അഞ്ച് ലക്ഷം ഡോസ് വാക്സിനും കൈമാറിയിട്ടുണ്ട്. മാത്രമല്ല ബാര്‍ബഡോസ്, ഡൊമനിക്ക, മംഗോളിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്‌സിന്‍ വിതരണംചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular