സിപിഎമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത സ്വപ്നയുടെ അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്ന പരിഹാസവുമായി ഷാഫി പറമ്പില്‍

പാലക്കാട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അതിരൂക്ഷ പരിഹാസവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പിലിന്റെ പരിഹാസം.

സിപിഎം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാര്‍മ്മികത സ്വപ്നയുടെ അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്ന് ഷാഫി കുറിപ്പില്‍ പരിഹസിച്ചു.

ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ മടിയിലെ കനം ശിവശങ്കരന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍.
സി പി എം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാര്‍മ്മികത, സ്വപ്നയുടെ അക്കൗണ്ടില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular