കൊച്ചി: നടി ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട് മീ എന്ന ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗന്‍ലോര്‍ഡ് ചെയ്ത് ഉപയോഗിക്കാം. ഫേസ് ബുക്കില്‍ പ്രചരിക്കുന്ന ഇതിന്റെ പരസ്യത്തിലാണ് ആശാ ശരത്തിന്റെ ചിത്രം ഉള്ളത്.
പല സെലിബ്രിറ്റികളുടെയും ചിത്രം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. സാധാരണക്കാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്യപ്പെടുന്നുണ്ട്. നടിമാരില്‍ പലരുടെയും ചിത്രങ്ങള്‍ ഇങ്ങനെ മോര്‍ഫ് ചെയ്യപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത് അവരുടെ അറിവോ സമ്മതമോ കൂടാതെയാണ്. ഒരു സെലിബ്രിറ്റിയുടെ ചിത്രം മോശമായ രീതിയില്‍ വിപണനം ചെയ്യപ്പെടുന്ന ഈ കാലത്ത് സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ല.
സമൂഹ മാധ്യമങ്ങള്‍ വളരെ അധികം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. കുടുംബ ചിത്രങ്ങളും സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതും അല്ലാതുള്ളതുമായ നിരവധി ചിത്രങ്ങള്‍ നമ്മളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചിത്രം ഇടുന്നതിന് മുമ്പ് ഇനി ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. ചിത്രത്തിന് കിട്ടുന്ന കമന്റുകളും ലൈക്കുകളും മാത്രം നോക്കി നമ്മളില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ഇടുന്ന ചിത്രങ്ങള്‍് ദുരുപയോഗം ചെയ്യപ്പെടാം. എല്ലാവരും സൂക്ഷിക്കുക, സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുമ്പോള്‍…