ചെന്നൈയ്‌ക്കെതിരെ ബാംഗ്ലൂരിന് നല്ല തുടക്കം

ദുബായ്: ചെന്നൈ സൂപ്പർകിങ്സിനെതിരെ ബാറ്റ് ചെയ്യുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. ഓപ്പണർമാർ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും ടീം ഭേദപ്പെട്ട നിലയിലെത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഫിഞ്ചും ദേവ്ദത്തും ചേർന്ന് നൽകിയത്. എന്നാൽ നാലാം ഓവറിൽ സ്കോർ 31-ൽ നിൽക്കെ ഫിഞ്ചിനെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം കറൻ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിയ്ക്ക് ശ്രമിച്ച ഫിഞ്ചിന്റെ ശ്രമം പാളുകയായിരുന്നു. ഫിഞ്ച് മടങ്ങിയതിനുശേഷം ക്രീസിലെത്തിയത് ക്യാപ്റ്റൻ കോലിയാണ്.

ഇരുവരും ചേർന്ന് പവർപ്ലേയിൽ 46 റൺസ് നേടി. എന്നാൽ ഏഴാം ഓവറിൽ 22 റൺസെടുത്ത ദേവ്ദത്തിനെ പുറത്താക്കി മിച്ചൽ സാന്റ്നർ കളി ചെന്നൈയ്ക്ക് അനുകൂലമാക്കി. പിന്നീട് ഒത്തുചേർന്ന ഡിവില്ലിയേഴ്സും കോലിയും ചേർന്ന് സ്കോർ 50 കടത്തി.

ഇന്നത്തെ മത്സരത്തിൽ ഒരു മാറ്റമാണ് ബാം​ഗ്ലൂരിനുള്ളത്. ഉദാനയ്ക്ക് പകരം മോയിൻ അലി ഇന്നിറങ്ങി. ചെന്നൈയിൽ ഇന്ന് രണ്ടു മാറ്റങ്ങളാണുള്ളത്. ശാർദുൽ ഠാക്കൂർ,ജോഷ് ഹെയ്സൽവുഡ് എന്നിവർക്ക് പകരം മിച്ചൽ സാന്റ്നർ, മോനു സിങ് എന്നിവർ കളിച്ചു.

പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ഇന്ന് പച്ച നിറമുള്ള ജഴ്സി അണിഞ്ഞാണ് ബാം​ഗ്ലൂർ ഇറങ്ങുന്നത്.

നിലവിൽ 10 കളികളിൽ നിന്നും ഏഴുവിജയങ്ങളുമായി ബാംഗ്ലൂർ പോയന്റ് പട്ടികയിൽ ഒന്നാമതാണ്. എന്നാൽ 11 മത്സരങ്ങളിൽ നിന്നും മൂന്നുജയങ്ങൾ മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്താണ്. ഇതുവരെ ഇരുടീമുകളും 25 തവണ ഏറ്റുമുട്ടിയപ്പോൾ 15 മത്സരങ്ങളിൽ ചെന്നൈ വിജയം സ്വന്തമാക്കി. ബാംഗ്ലൂർആകെ ഒൻപതുമത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.

Similar Articles

Comments

Advertismentspot_img

Most Popular