നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷും ദിലീപും കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്താരത്തിനായി നടനും എം.എൽ.എയുമായ മുകേഷ് കോടതിയിൽ ഹാജരായി. മുഖ്യപ്രതിയായ പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികൾ നിർണായകമാകും.

ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് പൾസർ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉൾപ്പെടെ കേസിൽ പ്രധാനമാണ്.

സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ ഒരു അഭിഭാഷകനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന്...

ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ്...

സമൂഹമാധ്യമ ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് പ്രദർശിപ്പിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം...