മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍വെച്ച് മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൂല്യമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം ഹിന്ദി കവിതയുടെ വരികളും ഉണ്ട്.

പ്രഭാതവ്യായമങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്. ഈ രീതി പതിവാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വസതിക്ക് സമീപം പക്ഷികള്‍ക്ക് കൂടൊരുക്കാനായി ഗ്രാമപ്രദേശങ്ങളില്‍ കാണുന്നത് പോലെ സ്വാഭാവിക രീതിയിലുള്ള സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular