മൂന്നാറില്‍ പെയ്ഡ് ക്വാറന്റീനിലായിരുന്ന 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൂന്നാറില്‍ പെയ്ഡ് ക്വാറന്റീനിലായിരുന്ന 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരിയില്‍ നിന്ന് മടങ്ങിവന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് രോഗം ബാധിച്ചത്. 41 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞമാസം 17 മുതല്‍ മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടിന് സമീപത്തുള്ള ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അല്‍പസമയം മുന്‍പാണ് ഇവരുടെ പരിശോധനാഫലം വന്നത്.

വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത് ഇതില്‍ രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരികരിച്ചു. 33 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി 344 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് കണക്ക് വീണ്ടും ഉയര്‍ന്നു.

Similar Articles

Comments

Advertismentspot_img

Most Popular