ഐശ്വര്യ റായിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്‌

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബച്ചൻ കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ജയാ ബച്ചൻ, ഐശ്വര്യ റായ് എന്നിവരുടെ ആന്റിജൻ ടെസ്റ്റിന്റെ ഫലം നെ​ഗറ്റീവായിരുന്നു. സ്രവ പരിശോധനാ ഫലം ഞായറാഴ്ച പുറത്ത് വരുമെന്ന് മഹാരാഷ്ട്ര ആരോ​ഗ്യമന്ത്രി രാജേഷ് ഥോപ് പറഞ്ഞു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രം​ഗത്ത് വന്നു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി.

മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. ബച്ചന് പ്രാര്‍ഥനയും ആശംസകളുമായി കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖകളില്‍ നിന്നുള്ളവർ രം​ഗത്തെത്തി.

follow us :PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular