കോവിഡ് വാക്‌സിന്‍ ; ‘സന്തോഷം ഉണ്ട് പുട്ടേട്ടാ. ഒരുപാട് നന്ദി..പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..’പുടിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം വൈറല്‍

‘സന്തോഷം ഉണ്ട് പുട്ടേട്ടാ. ഒരുപാട് നന്ദി..പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം തകര്‍ക്കുകയാണ്. ഒട്ടേറെ പേരാണ് വാക്‌സിന്‍ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ.. എന്ന് സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുന്നവരെയും കൂട്ടത്തില്‍ കാണാം. പുടിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പേജില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി ‘സ്പുട്‌നിക് 5’ എന്ന പേരാണ് കോവിഡ് വാക്‌സീനു നല്‍കിയത്. മോസ്‌കോയിലെ ഗമാലിയ ഗവേഷണ സര്‍വകലാശാല വികസിപ്പിച്ച വാക്‌സീന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂണ്‍ 18നായിരുന്നു.

38 പേരില്‍ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തില്‍ 1000 പേര്‍ക്കു വാക്‌സീന്‍ നല്‍കി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയര്‍മാരില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടര്‍ന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുന്‍പാണ് വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular