കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിലും ചൈനീസ് പങ്കാളിത്തം; ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും

തൃശൂര്‍: ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം കുതിരാനെയും ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും. ആറുവരി പാതയും ടണലും നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയിലുള്ള ചൈനീസ് പങ്കാളിത്തമാണു പ്രശ്‌നം. ദേശീയപാത നിര്‍മാണത്തില്‍ പങ്കുള്ള ചൈനീസ് കമ്പനികളെ വിലക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണു വ്യക്തമാക്കിയത്. മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപാതയുടെ നിര്‍മാണ കരാര്‍ തൃശൂര്‍ എക്‌സ്പ്രസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്.

എന്നാല്‍ നിര്‍മാണ സാങ്കേതിക സഹായം നല്‍കുന്ന ചൈനീസ് കമ്പനിക്ക് ഇതില്‍ നേരിട്ടല്ലാത്ത പങ്കാളിത്തമുണ്ട്. തൃശൂര്‍ കമ്പനിയിലെ പ്രധാന നിക്ഷേപകര്‍ ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡാണ്. 26% ഓഹരി ചൈനയിലെ ടിയാജിന്‍ പ്രവിശ്യയില്‍ റജിസ്റ്റര്‍ ചെയ്ത ചൈന റെയില്‍വേ 18 ബ്യൂറോ എന്ന ലിമിറ്റഡ് കമ്പനിക്കും ബാക്കി കെഎംസിക്കും.

ദേശീയപാത നിര്‍മാണത്തിനു സാമ്പത്തികവും സാങ്കേതികവും വാണിജ്യപരവുമായ മുഴുവന്‍ കാര്യങ്ങളും ചൈനീസ് കമ്പനിക്കു തുല്യ ഉത്തരവാദിത്തമുണ്ടെന്നു കരാര്‍ വ്യക്തമാക്കുന്നു. നേരിട്ടുള്ള നിക്ഷേപത്തോടൊപ്പം സാങ്കേതിക സഹായ നിക്ഷേപത്തിനും വിലക്കുവന്നാല്‍ ടണല്‍ നിര്‍മാണമടക്കം മുടങ്ങും. നിര്‍മാണ നിക്ഷേപത്തിനു മാത്രമാണു വിലക്കെങ്കില്‍ ഇവിടെ പണി തുടരാനാകും. ഇക്കാര്യത്തില്‍ ഇതുവരെ കരാര്‍ കമ്പനിക്കു അറിയിപ്പു ലഭിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular