ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്ന് പി.ജെ. ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസിലെ ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്നും ജോസഫ് പറഞ്ഞു. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും ജോസഫ് ചോദിച്ചു.

ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാവയത്തിന്റെ ആളുകളും പിളര്‍പ്പിന്റെ ആളുകളും മാത്രമാണുള്ളത്. നേരത്തെ 10 ജില്ലാ പ്രസിഡന്റുമാര്‍ അവരെ പിന്തുണച്ചെങ്കില്‍. ഇപ്പോള്‍ എട്ടല്ലേയുള്ളൂ. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ഞാന്‍ ഇരിക്കുകയല്ലേ. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. നിലവില്‍ പാര്‍ട്ടിക്ക് ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമുണ്ട്. സമവായമുണ്ടെങ്കിലെ ഇതില്‍ മാറ്റം വരുത്താനാകൂ. ജോസ്.കെ മാണി വിഭാഗം പങ്കെടുക്കുമെന്ന് അറിയിച്ചാല്‍ യോഗം വിളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7