ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കേണ്ട സമയം എത്തിക്കഴിഞ്ഞെന്ന് ലഡാക്ക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍. 1962ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. 2016ലെ ഉറി ആക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ഇപ്പോഴുള്ളതിന് സമാനമായിരുന്നുവെന്നും എംപി ഓര്‍മിപ്പിച്ചു.
‘ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തിനും രാജ്യത്തിനുമൊപ്പമാണ് നില്‍ക്കുന്നത്. സര്‍ക്കാര്‍ എന്തുതീരുമാനമെടുത്താലും ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. ഞങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരമാണ് വേണ്ടത്. ലഡാക്കിലെ ആളുകള്‍ മാത്രമല്ല രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്.
നമ്മുടെ പട്ടാളക്കാരുടെ ജീവന്‍ തുടര്‍ച്ചയായി നഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവിതത്തെ ബാധിക്കുന്ന യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ തര്‍ക്കത്തിന് ഒറ്റത്തവണ പരിഹാരം ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
1962 മുതല്‍ ഇന്ത്യയെ ചൈന വഞ്ചിക്കുകയാണ്. ഒന്നല്ല, രണ്ടല്ല, നൂറുതവണയായി. 1962ലെ യുദ്ധത്തില്‍ 37,244 ചതുരശ്ര കിലോമീറ്ററാണ് അവര്‍ കൈവശപ്പെടുത്തിയത്. ഇന്ന് അക്‌സായ് ചിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകേള്‍ക്കുമ്പോള്‍ എനിക്ക് വിചിത്രമായി തോന്നുന്നു. അത് അക്‌സായ് ചിന്‍ ആയിരിക്കില്ല, മറിച്ച് ചൈന കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശമാണ്.
പലരും ചോദിക്കുന്നുണ്ട് അത് തിരിച്ചുപിടിക്കുന്നത് സാധ്യമാണോ എന്ന്. അത് എളുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അത് അസാധ്യമാണെന്നും ഞാന്‍ കരുതുന്നില്ല. നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വത്തിന് ശേഷം അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുളള സമയമായെന്നാണ് ഞാന്‍ കരുതുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1962ലെ സര്‍ക്കാരിനെ പോലെയല്ല ഇപ്പോഴത്തെ സര്‍ക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുപറയുമോ അത് ചെയ്യുമെന്നും നംഗ്യാല്‍ പറഞ്ഞു.
follow us: PATHRAM ONLINE