ജൂണ്‍ 19 മുതല്‍ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ലോക്ഡൗണ്‍ കാലയളവില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമാണു തമിഴ്‌നാട് ഇ പാസ് അനുവദിക്കുക. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, ചികില്‍സ എന്നിവയാണു അടിയന്തിര സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി പാസ് ലഭിക്കാന്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കണം.
അതിനാല്‍, സ്വന്തം വാഹനങ്ങളിലും സംഘടനകള്‍ വഴിയും കേരളത്തിലേക്കുള്ള യാത്രയ്ക്കു അനുമതി ലഭിച്ചേക്കില്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കു അനുമതി നല്‍കിയേക്കുമെന്നു സൂചനയുണ്ട്. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം വ്യക്തത വരും. അതേസമയം, കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു റോഡ് മാര്‍ഗം ലോക്ഡൗണ്‍ കാലയളവില്‍ ചെന്നൈയിലേക്കു യാത്ര ചെയ്യാനാകില്ല.
അതേസമയം ലോക്ഡൗണ്‍ വിമാന യാത്രയെ ബാധിക്കില്ല. ചെന്നൈയില്‍ നിന്നും ഇങ്ങോട്ടുമുള്ള സര്‍വീസുകള്‍ അതേപടി തുടരും. വിമാനത്താളവത്തില്‍ നിന്നു താമസ സ്ഥലത്തേയ്ക്കുള്ള യാത്ര കടുപ്പമാകും.
FOLLOW US: pathram online dailyhunt