മുംബൈ: ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു, അത്. മറാത്തി നടി ചിന്‍മയി സുര്‍വെ വെളിപ്പെടുത്തുന്നു. ബി.എം.ഡബ്ല്യൂ കാറിലെത്തിയ അയാള്‍ എന്റെ മുന്നില്‍ സ്വയംഭോഗം ചെയ്തു. ചിന്‍മയിയും നടനും ഭര്‍ത്താവുമായ സുമീത്തും നല്‍കിയ പരാതിയിലാണ് ഒരാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിലെ പാര്‍ലെ പോലീസ് മേധാവി ലക്ഷ്മണ്‍ ചവാന്‍ പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു സംഭവം. വെള്ള ബി.എം.ഡബ്ല്യൂ കാറിലെത്തിയ ആള്‍ തന്റെ ഭാര്യയുടെ മുന്നിലെത്തി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് സുമീത്ത് ട്വീറ്റ് ചെയ്തു. പാര്‍ലെ തിലക് സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്ത് കാറിന്റെ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന അയാള്‍ ചാരനിറത്തിലുള്ള സഫാരി സ്യൂട്ടാണ് അണിഞ്ഞിരുന്നതെന്നും സുമീത്ത് ട്വീറ്റ് ചെയ്തു. കാറില്‍ നിന്നിറങ്ങി വന്നയുടന്‍ അയാള്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. ചിന്‍മയി അയാളെ അടിക്കാന്‍ ഓങ്ങിയെങ്കിലും അതിന് മുന്‍പ് രക്ഷപെട്ടു. 1985 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രമാണ് ശ്രദ്ധിക്കാന്‍ കഴിഞ്ഞതെന്നും സുമീത്ത് കൂട്ടിച്ചേര്‍ത്തു.
നടിയുടെ പോസ്റ്റ്…
A white BMW with last 4 digits 1985 needs to be traced. The driver wearing a grey safari who had parked near #ParleTilakSchool #VileParleEast started masturbating in front of my wife. Before she could slap him he escaped. She could note down just the last 4 digits@MumbaiPolice— Sumeet (@sumrag) February 19, 2018