Tag: travel

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് സ്വന്തം വാഹനത്തില്‍ വരാന്‍ അനുമതിയില്ല; വിമാനത്തില്‍ വരാം

ജൂണ്‍ 19 മുതല്‍ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ലോക്ഡൗണ്‍ കാലയളവില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമാണു തമിഴ്‌നാട് ഇ പാസ് അനുവദിക്കുക. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, ചികില്‍സ എന്നിവയാണു അടിയന്തിര സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി...

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിൽ ചെയ്യേണ്ടത്…

ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി പൊലീസിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക...

ആനവണ്ടിയെ രക്ഷിക്കാന്‍ ആനമണ്ടത്തരം കാണിക്കുന്നോ…?

കടംകയറി നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രം. കെഎസ്ആര്‍ടിസി ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകള്‍ സ്ഥാപിച്ച് റോഡിലെ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കണമെന്നാണ് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ നിര്‍ദേശിക്കുന്ന പുതിയ ഐഡിയ. കെഎസ്ആര്‍ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ...

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ പുഴയില്‍ മുങ്ങി; സംഭവം തിരുവില്വാമലയില്‍

ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി പുഴയില്‍ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാര്‍ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ...

കൊച്ചി മെട്രോ കൂടുതല്‍ ദൂരത്തേക്ക്; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; സൗജന്യ പാര്‍ക്കിങ്

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങിന്...

കണ്ണൂരില്‍നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഗോ എയര്‍ വ്യാഴാഴ്ച സര്‍വീസ് തുടങ്ങി. മസ്‌കറ്റിലേക്ക് വ്യാഴാഴ്ച രാത്രി 9.45നായിരുന്നു കന്നിയാത്ര. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്‌കറ്റിലേക്ക് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 1.05ന് മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചും സര്‍വീസുണ്ടാകും. തിങ്കള്‍,...

കേരളത്തിലേക്ക് പോകരുത്!!! പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ് ഭരണകൂടം

ന്യൂയോര്‍ക്ക്: വിനോദസഞ്ചാരത്തിനായി കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് യുഎസ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മലയിടിച്ചിലും വെളളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്നാണ് യുഎസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. പല ജില്ലകളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത്...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി 17കാരന്‍ പാലക്കാടെത്തി!!! പിന്നീട് സംഭവിച്ചത്

പാലക്കാട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പതിനേഴുകാരന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്തി. തന്റെ വീട്ടീലേക്കുള്ള വഴി ചാറ്റിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന യുവതി ഒരു ഘട്ടമെത്തിയപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് മുങ്ങിയതോടെ പതിനേഴുകാരന്‍ കുടുങ്ങി. ഒടുവില്‍ രക്ഷകരായതാകട്ടെ പോലീസും. ഫേസ്ബുക്ക് വഴി മാത്രമുള്ള ബന്ധത്തെ...
Advertismentspot_img

Most Popular

G-8R01BE49R7