ഡല്‍ഹി: ബോയ്‌സ് ലോക്കര്‍ റൂം എന്ന അക്കൗണ്ടുകളിലൂടെ ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലുമായി പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. തന്റെ സഹപാഠികള്‍ ഉള്‍പ്പെട്ട കൗമാരക്കാരുടെ വൈകൃതങ്ങള്‍ ട്വിറ്ററിലൂടെ ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി പുറത്ത് വിട്ടതിന് പിന്നാലെയാണ് സംഭവത്തില്‍ ഡല്‍ഹി പോലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നത്.
സഹപാഠികള്‍ അടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവരെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നത് അടക്കം ഈ രഹസ്യ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടിയുടെ അംഗങ്ങള്‍. പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളിലൂടെ അപമാനിക്കുകയാണ് ഇവരുടെ പ്രധാന വിനോദം എന്നും പെണ്‍കുട്ടി ആരോപിച്ചു.
17 18 വയസുള്ള സംഘമാണ് ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത്. പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഗ്രൂപ്പില്‍ നിറയെ. തന്റെ സ്‌കൂളിലെ രണ്ട് ആണ്‍കുട്ടികളും അതില്‍ അംഗങ്ങളാണ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒഴിവാക്കാന്ണ് അമ്മ പറയുന്നത്. പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു. ഇതിനെ തുടര്‍ന്ന് ട്വിറ്ററില്‍ നിന്നടക്കം തന്റെ ചിത്രങ്ങള്‍ നീക്കംചെയ്‌തെന്നും അത്തരം ചിത്രങ്ങള്‍ നേരത്തെ പോസ്റ്റ് ചെയ്തതില്‍ ഇപ്പോള്‍ എന്നോട് തന്നെ വെറുപ്പ് തോന്നുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.