കെഎസ്ആർടിസി ബസ് ഓടിക്കവേ ഫലം എത്തി, ഡ്രൈവർക്കു കോവിഡ്; യാത്രക്കാരെല്ലാം നിരീക്ഷണത്തിൽ

കൊല്ലം : മൊബൈൽ സർവൈലൻസ് യൂണിറ്റിന്റെ പരിശോധനയ്ക്കു ശേഷം ബസുമായി പോയ കെഎസ്ആർടിസി ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചു. ആശങ്കകൾക്കൊടുവിൽ ബസ് വഴിയിൽ നിർത്തി ‍ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റി. യാത്രക്കാരിൽ പകുതിപ്പേരെ ആശുപത്രി നിരീക്ഷണത്തിലും കണ്ടക്ടർ ഉൾപ്പെടെ ബാക്കിയുള്ളവരെ ഗൃഹനിരീക്ഷണത്തിലുമാക്കി. കൊല്ലം ഡിപ്പോയിൽ നിന്നു കണ്ണനല്ലൂർ വഴി ആയൂരിലേക്കു പോയ ബസിലെ ഡ്രൈവറായ വാളത്തുംഗൽ സ്വദേശിക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

കെഎസ്ആർടിസി കൊല്ലം ഡിപ്പോയിലെ ജീവനക്കാർക്ക് ഇന്നലെ റാൻഡം പരിശോധന നടത്തിയിരുന്നു. ഇദ്ദേഹം സാംപിൾ നൽകിയ ശേഷം ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു. സർവീസ് നടത്തുന്നതിനിടെ പരിശോധന ഫലം വന്നു. ഉടൻ അധികൃതർ ഫോണിൽ ബന്ധപ്പെട്ടു സർവീസ് നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. 12 മണിയോടെ കുണ്ടുമൺ പാലത്തിനു സമീപത്താണു ബസ് നിർത്തിയിട്ടത്. ഈ സമയം 16 യാത്രക്കാർ ബസിലുണ്ടായിരുന്നു. ഡ്രൈവറോടു ബസിൽ തന്നെ ഇരിക്കാൻ നിർദേശിച്ചു. യാത്രക്കാരെ പുറത്തിറക്കി. പിന്നീട് ആംബുലൻസിൽ ഡ്രൈവറെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7