തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോടു അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു മാസത്തേക്ക് അവര്‍ക്ക് ധനസഹായം അനുവദിക്കണം. വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുവദിക്കുന്ന പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഹ്രസ്വകാല സന്ദര്‍ശത്തിന് പോയവരും വിസിറ്റിങ് വീസയില്‍ പോയവരും വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അനുവദിക്കണം.
ഇഎസ്‌ഐ പരിധി 20,000 രൂപയാക്കണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തേക്കെങ്കിലും ധനസഹായം നല്‍കണം. മൂന്നു മാസത്തേക്ക് കേരളത്തിന് 6,45,000 അരിയും 54,000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇതെത്തിക്കണം.കടമെടുപ്പിന്റെ പരിധി ഉയര്‍ത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസിക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും നോര്‍ക്ക 1000 രൂപ നല്‍കും. പെന്‍ഷനു പുറമേയാണിത്. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് ബാധിച്ചവര്‍ക്ക് 10,000 രൂപ നല്‍കും.
ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍നിന്നാണ് തുക അനുവദിക്കുക. 2020 ജനുവരി 1ന് ശേഷം വാലിഡ് പാസ്‌പോര്‍ട്ട് ജോബ് വീസ എന്നിവയുമായി വിദേശത്തുനിന്ന് നാട്ടില്‍ എത്തി ലോക്ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കും, ലോക്ഡൗണ്‍ കാലത്ത് വീസാ കാലാവധി തീര്‍ന്നവര്‍ക്കും മാര്‍ച്ച് 26 മുതല്‍ സര്‍ക്കാര്‍ തീരുമാനം വരെ 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. സാന്ത്വന പദ്ധതിയിലെ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് 19 ഉള്‍പ്പെടുത്തി ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്തവരും കോവിഡ് ബാധിച്ചവരുമായ പ്രവാസികള്‍ക്ക് 10,000രൂപ നല്‍കും.