Tag: pinarayi

നീതി നടത്തിപ്പിന് സർക്കാരിനുമേൽ കനത്ത സാമ്പത്തിക ഭാരം…!!! കോടതി ഫീസ് 5 മുതൽ 10 ശതമാനം വരെ വർദ്ധിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുമോ…?

കൊച്ചി: ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിറ്റി നൽകിയ കേരള കോർട്ട്ഫീ നിയമഭേദഗതി ശുപാർശ നടപ്പാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷകൾക്കു കോർട്ട്ഫീ നൽകേണ്ടി വരും. ഹൈക്കോടതിയിൽ 500 രൂപ, സെഷൻസ് കോടതിയിൽ 250 രൂപ, മജിസ്ട്രേട്ട് കോടതിയിൽ 50 രൂപ എന്നിങ്ങനെ ഫീസ് ചുമത്താനാണു ശുപാർശ. ഇതുൾപ്പെടെ, നിലവിൽ...

ജനപിന്തുണയേറും…, കാണാൻ പോകുന്നേയുള്ളൂ…!!! വനനിയമ ഭേദഗതി വേണ്ടെന്ന് വച്ചത് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരാണെന്ന് തെളിയിച്ചു.., തീരുമാനം വൈകിയില്ല…!! അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും ബിഷപ് ജോസഫ് പാംപ്ലാനി…

തിരുവനന്തപുരം: വനനിയമ ഭേദ​ഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായി കാണുന്നു....

ഹിന്ദു വിശ്വാസത്തെയും സനാതനധര്‍മ്മത്തെയും അവഹേളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന..!!! മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ..? സനാതന ധർമ്മ പരാമർശം ദേശീയ തലത്തിലെത്തിച്ച് ബിജെപി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധര്‍മ്മ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. തീവ്ര നിലപാടുകാരുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം സനാതന ധര്‍മ്മ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണഗുരുവിനെ മതനേതാവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ...

സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാർത്ത കണ്ടപ്പോൾ പണ്ട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവം ഓര്‍ത്തുപോയെന്ന് മുഖ്യമന്ത്രി..!!! തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നു…

പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്നും ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോളാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ...

ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് ..!!! നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും…!!! നവീന്‍ ബാബുവിന്റെ മരണം അതീവ ദുഖകരമെന്നും മുഖ്യമന്ത്രി…

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിവാദമായതു മുതല്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഒന്‍പതാം ദിവസമാണ് പരസ്യപ്രതികരണത്തിനു തയറായത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത്...

വീണ്ടും മാസ് ഡയലോഗുമായി പിണറായി..!!! വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണി…, ഇതൊന്നും പുതുമയുള്ളതല്ല…!!! ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല… ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്ന്...

തലശേരി: ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണിയുണ്ടെന്നും ഇത്തരം ഭീഷണികളൊന്നും പുതുമയുള്ളതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി.അൻവർ എംഎൽഎയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സി.എച്ച്.കണാരൻ ദിനാചരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി എൽഡിഎഫിനെയും സർക്കാരിനെയും തകർത്തു...

എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയാമെന്ന് ഗവർണർ..!!! ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനായ എന്നെ എന്തുകൊണ്ടു അറിയിക്കുന്നില്ല..!!! എന്തു വിശ്വാസ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. രാഷ്ട്രീയലാഭത്തിനു വേണ്ടി കള്ളം പറയുകയാണെന്നും ഗവർണർ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്തില്‍നിന്നു കിട്ടുന്ന പണം നിരോധിത സംഘടനകള്‍ക്കു ലഭിക്കുന്നുവെന്നു പൊലീസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനായ എന്നെ എന്തുകൊണ്ടു മുഖ്യമന്ത്രി അറിയിക്കുന്നില്ല. വിമാനത്താവളങ്ങളില്‍ സ്വര്‍ണം പിടിക്കേണ്ടത് കസ്റ്റംസിന്റെ ചുമതലയാണ്. എന്നാല്‍...

ഒടുവിൽ വിശദീകരണവുമായി മുഖ്യമന്ത്രി… ആരോ തെറ്റിദ്ധരിപ്പിച്ചതാണ്..!! ദേശദ്രോഹ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒരു തരത്തിലുള്ള പൊതുപ്രസ്താവനയും നടത്തിയിട്ടില്ല…!! ഒക്‌ടോബര്‍ 8ന് നല്‍കിയ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നു…!!!

തിരുവനന്തപുരം:  ഗവര്‍ണര്‍ അയച്ച കത്തിലെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു മറുപടി നല്‍കി. താന്‍ ചോദിച്ച വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ വൈകുന്നത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ ഇന്നലെ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇതിന്...
Advertismentspot_img

Most Popular

G-8R01BE49R7