കൊറോണാ വൈറസ് ശരീരത്തില്‍ കുത്തിവച്ച് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിന് തയ്യാറാകാനാണ് വളണ്ടിയർമാരെ ക്ഷണിച്ചിരിക്കു ന്നു. ഇവര്‍ക്കായി ദിവസവും നൂറു പൗണ്ടിലധികം പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ കണക്ക് അനുസരിച്ച് ഒരു ദിവസം ഏകദേശം പതിനായിരം രൂപയിലധികം പണമാണ് വാഗ്ദാനം. 24 പേർക്കാണ് ഈ ട്രയലിന്റെ ഭാഗമാകാനുള്ള അവസരമുള്ളത്.
കൊറോണ വൈറസിന്‍റെ ഭീതി വര്‍ധിക്കുന്നതിന് പ്രധാന കാരണം ഫലപ്രദമായൊരു പ്രതിരോധ മരുന്ന് കണ്ടെത്താനായിട്ടില്ല എന്നതാണ്. ലോക രാഷ്ട്രങ്ങളൊക്കെ ഇതിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യുകെയിലെ ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്ക് തയ്യാറായ ആളുകളെ ക്ഷണിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഹ്വിവോ എന്നസ്ഥാപനമാണ് മനുഷ്യരെ ഉപയാഗിച്ച് ഈ ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. ഇവരുടെ ദേഹത്ത് കൊറോണാവൈറസുമായി സാമ്യമുള്ള, എന്നാൽ അത്രക്ക് മാരകമല്ലാത്ത രണ്ടു വൈറസുകളുടെ സാമ്പിളുകൾ കുത്തിവെക്കും. ഇങ്ങനെ കൊവിഡ് 19 എന്ന മഹാമാരിക്ക് വാക്സിൻ കണ്ടെത്താനുകും എന്നാണ് വിശ്വാസം. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ഇരുപതോളം സ്ഥാപനങ്ങളിൽ പ്രതിരോധ മരുന്നിനായി ശ്രമം നടക്കുന്നുണ്ട്.
കുത്തിവെക്കുന്ന രോഗാണു കൊറോണാവൈറസിന്റെ അത്രക്ക് മാരകമല്ലെന്നും, നേരിയ ഒരു ശ്വാസതടസ്സം മാത്രമേ വളണ്ടിയേഴ്സിന് ഉണ്ടാകുകയുള്ളൂ എന്നുമാണ് ഹ്വിവോ കമ്പനി പറയുന്നത്. ഈ പരീക്ഷണം അറിയപ്പെടുന്നത് ‘നിയന്ത്രിത മനുഷ്യ അണുബാധാ മോഡൽ’എന്നാണ്. ഈ പരീക്ഷണത്തിൽ നിന്ന് ലഭ്യമാകുന്ന ഡാറ്റ കൊവിഡ് 19 -നു മരുന്ന് കണ്ടെത്താൻ വേണ്ടിയുള്ള ഗവേഷണങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പറയപ്പെടുന്നത്. പരീക്ഷണത്തിന് തയ്യാറായി വരുന്നവരുടെ പിന്നീടുള്ള അവസ്ഥയെ കുറിച്ചൊന്നും ഇവര്‍ പ്രതിപാദിക്കുന്നുമില്ല.