Tag: #corona_virus

കോവിഡ് മരണം കൂടുതൽ ആദ്യ തരംഗത്തിൽ; 27,202

തിരുവനന്തപുരം:കൊറോണ വൈറസിനെ പിടിച്ചുകെട്ടിയെന്നു സർക്കാർ അഭിമാനം കൊണ്ട കോവിഡിന്റെ ആദ്യ തരംഗത്തിലാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചതെന്നു കണക്കുകൾ. ആദ്യ തരംഗം കടന്നുപോയ 2021 മാർച്ച് 31 വരെ 27,202 പേരാണ് മരിച്ചത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ പടർന്ന...

മാസ്‌ക്‌ ഒഴിവാക്കുന്നത്‌ പരിഗണനയില്‍, ​‍ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം തേടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക്‌ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ്‌ പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്‌ധ സമിതിയിലെ അംഗങ്ങളോടും മറ്റ്‌ ആരോഗ്യവിദഗ്‌ധരോടും ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞു. മാസ്‌ക്‌ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ്‌ വിദഗ്‌ധസമിതി നിര്‍ദേശം. മാസ്‌ക്‌ നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം....

തിയറ്ററുകള്‍ അടച്ചിടരുത്; ആരോഗ്യമന്ത്രിക്ക് ഫെഫ്കയുടെ കത്ത്

കോവിഡ് വ്യാപനത്തില്‍ തിയറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ആരോഗ്യ മന്ത്രിക്ക് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ കത്ത്. സി. കാറ്റഗറിയിടങ്ങളില്‍ തിയറ്ററുകള്‍ മാത്രം അടച്ചുപൂട്ടുന്നതില്‍ പുനരാലോചന വേണം. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങേയറ്റം കോവിഡ് മാനദണ്ഡം ഉറപ്പാക്കിത തിയറ്ററുകള്‍ മാത്രം അടച്ചിടാന്‍ വിദഗ്ധ സമിതി പറയുന്നതിന്റെ...

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍...

കോവിഡ്‌; ഫെബ്രുവരിയില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധന്‍. മൂന്നാം തരംഗത്തില്‍ രാജ്യത്ത് പ്രതിദിനം ഒന്ന് മുതല്‍ ഒന്നര ലക്ഷംവരെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കാം. മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടായേക്കാമെന്നും ഇതിന് രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് കോവിഡിന്റെ...

സംസ്ഥാനത്ത് ഇനി വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കൂടുതല്‍ മലപ്പുറം, കുറവ് വയനാട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിനെടുക്കാനുണ്ടായിരുന്നെങ്കിൽ ഇപ്പോള്‍ അത് 1707 പേരായി കുറഞ്ഞു. വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി...

പ്രതിഷേധം കനത്തു; വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചര്‍ച്ച. കോഴിക്കോട് കളക്ടറേറ്റില്‍ വെച്ച് ഇന്ന് 12 മണിക്ക് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍...

മരണ നിരക്ക് ഉയരുന്നു; 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് 6148 മരണം; ബിഹാറില്‍ മരണക്കണക്കില്‍ തിരുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,51,367 പേര്‍ രോഗമുക്തി നേടി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണക്കണക്കാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്....
Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....