തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പൊലീസ് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണു കണ്ടെത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും.
പൊലീസിന്‍റെ ഭാഗത്തു വീഴ്ചയുണ്ടായില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. പൊലീസുകാരെ കയ്യേറ്റം ചെയ്തതാണ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം. പൊലീസ് ഇടപെട്ടത് ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴാണ്. കുഴഞ്ഞുവീണ യാത്രക്കാരനെ എട്ടുമിനിറ്റിനകം ആശുപത്രിയിലെത്തിച്ചുവെന്നും കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു.