ആ ചിത്രം വരച്ചത് അവരുടെ പങ്കാളിയോ മറ്റാരോ തന്നെ ആയിരുന്നെങ്കിലും ആ ഭാഗത്തേക്കേ തിരിഞ്ഞ് നോക്കില്ലായിരുന്നു, ബോഡി പൊളിറ്റിക്സ് ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് ഒരു കുഞ്ഞിനെ ഉപയോഗിച്ചല്ല ഡോ. ഷിംന അസീസ്

കോട്ടയം: ബോഡി ആര്‍ട്ടിന്റെ ഭാഗമായി തന്റെ നഗ്‌ന ശരീരത്തില്‍ കുഞ്ഞിനെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വളര്‍ന്നു വരുമ്പോള്‍ പുറത്തേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ കുട്ടി നേരിടേണ്ട പരിഹാസത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ.ഷിംന അസീസ്. ആ ചിത്രം വരച്ചത് അവരുടെ പങ്കാളിയോ മറ്റാരോ തന്നെ ആയിരുന്നെങ്കിലും ആ ഭാഗത്തേക്കേ തിരിഞ്ഞ് നോക്കില്ലായിരുന്നു. ഇപ്പോള്‍ ആ കൊച്ചുകുഞ്ഞിന് അമ്മയുടെ മാറില്‍ ചിത്രമെഴുതുക വഴി നേരിടേണ്ടി വരുന്ന അപഹാസ്യങ്ങള്‍ എത്രത്തോളമായിരിക്കും എന്നോര്‍ത്ത് വലിയ ആശങ്കയുണ്ട്. അവനെ വിളിക്കാനുള്ള ആഭാസപദം വരെ തയ്യാറാക്കി പുറത്ത് ചിലര്‍ കാത്തിരിപ്പുണ്ടാകുമെന്ന് എന്തേ അവരോര്‍ക്കുന്നില്ലെന്ന് അവര്‍ ചോദിക്കുന്നു.

ഡോ. ഷിംന അസീസ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂര്‍ണ രൂപം:

ബോഡി പൊളിറ്റിക്സും സമാനമായ രൂപങ്ങളുമെല്ലാം സമൂഹത്തിന്റെ ഭാഗം തന്നെയാണ്. സാമൂഹിക നിയമങ്ങള്‍ക്ക് പുറത്ത് എന്നാല്‍ ദേശീയ നിയമവ്യവസ്ഥിതിക്ക് അകത്ത് നിന്ന് കൊണ്ട് രഹ്ന ഫാത്തിമക്ക് ഇഷ്ടമുള്ള രീതിയില്‍ അവരുടെ ശരീരത്തില്‍ വരക്കുകയോ കുറിക്കുകയോ എന്തുമാകാം. മാറു മറയ്ക്കാതെ നടന്നവര്‍ അതിന് വേണ്ടി സമരം ചെയ്ത് നേടിയ അവകാശം കൊണ്ടാണ് ഇന്ന് സ്ത്രീകള്‍ ഇവിടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്.

എന്നാല്‍, അര്‍ദ്ധനഗ്നയായ സ്ത്രീ എന്ന കാഴ്ച സ്വാഭാവികമല്ലാത്ത ഒരു സമൂഹത്തില്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു കുഞ്ഞിന് ചിത്രം വരയ്ക്കാന്‍ തന്റെ നഗ്നത വിട്ടുകൊടുക്കുന്നതിനോട് വ്യക്തമായ എതിര്‍പ്പുണ്ട്. അവര്‍ വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ്, അതിന്റെ വരുംവരായ്കകള്‍ അവര്‍ നോക്കിക്കൊള്ളും

ആ ചിത്രം വരച്ചത് അവരുടെ പങ്കാളിയോ മറ്റാരോ തന്നെ ആയിരുന്നെങ്കിലും ആ ഭാഗത്തേക്കേ തിരിഞ്ഞ് നോക്കില്ലായിരുന്നു. ഇപ്പോള്‍ ആ കൊച്ചുകുഞ്ഞിന് അമ്മയുടെ മാറില്‍ ചിത്രമെഴുതുക വഴി നേരിടേണ്ടി വരുന്ന അപഹാസ്യങ്ങള്‍ എത്രത്തോളമായിരിക്കും എന്നോര്‍ത്ത് വലിയ ആശങ്കയുണ്ട്. അവനെ വിളിക്കാനുള്ള ആഭാസപദം വരെ തയ്യാറാക്കി പുറത്ത് ചിലര്‍ കാത്തിരിപ്പുണ്ടാകുമെന്ന് എന്തേ അവരോര്‍ക്കുന്നില്ല?

അമ്മയുടെയോ മറ്റാരുടെ തന്നെയോ ബോഡി പൊളിറ്റിക്സ് ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് ഒരു കുഞ്ഞിനെ ഉപയോഗിച്ചല്ല. ശരിയായില്ല.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular