ഹർദ്ദിക് പാണ്ഡ്യ തിരിച്ച് വരുന്നു

പരുക്കിനെത്തുടർന്ന് ആറു മാസമായി കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ തിരികെ എത്തുന്നു. ഈ മാസാവസാനം നടക്കാനിരിക്കുന്ന ഡിവൈ പാട്ടീല്‍ ടി-20 ടൂര്‍ണമെന്റിലൂടെയാണ് ഹർദ്ദിക് കളിക്കളത്തിലേക്ക് മടങ്ങി എത്തുക. റിലയൻസ് ടീമിനു വേണ്ടി ഹർദ്ദിക് ഫീൽഡിലിറങ്ങും.

കഴിഞ്ഞ സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി-20 മത്സരത്തിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. അതിനു ശേഷം പരുക്കു പറ്റി പാണ്ഡ്യ പുറത്തായിരുന്നു. ന്യൂസിലൻഡ് എക്കെതിരെ നടന്ന പരമ്പരയിൽ ഉൾപ്പെട്ടിരുന്നു എങ്കിലും താരത്തെ പേഴ്സണൽ ട്രെയിനർ തിരികെ വിളിച്ചിരുന്നു. പാണ്ഡ്യയുടെ ബാറ്റിംഗ് ഓക്കെയാണെങ്കിലും ബൗളിംഗ് അല്പം കൂടി മെച്ചപ്പെടുത്താനുണ്ടെന്നും അതുകൊണ്ടാണ് ടീമിൽ നിന്ന് പിൻവലിക്കുന്നതെന്നും ട്രെയിനർ രജനികാന്ത് പറഞ്ഞിരുന്നു. ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതു കൊണ്ടാണ് പാണ്ഡ്യയെ മാറ്റിയതെന്ന റിപ്പോർട്ടുകൾ രജനികാന്ത് തള്ളി.

അടുത്ത മാസാവസാനം മുതൽ നടക്കാനിരിക്കുന്ന ഐപിഎല്ലിൽ ഫോമിലേത്തണമെന്നാണ് ഹർദ്ദിക് കണക്കുകൂട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിൻ്റെ താരമാണ് ഹർദ്ദിക്. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ടി-20 ലോകകപ്പ് ടീമിൽ ഇടം നേടുക എന്നതാവും ഹർദ്ദിക്കിൻ്റെ ലക്ഷ്യം. ഹർദ്ദിക്കിൻ്റെ അഭാവത്തിൽ ടീമിലെത്തിയ മുംബൈ ഓൾറൗണ്ടർ ശിവം ദുബേക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. പന്തു കൊണ്ടും ബാറ്റു കൊണ്ടുമുള്ള സംഭാവനകൾക്കൊപ്പം ഫീൽഡീൽ പാണ്ഡ്യ നടത്തുന്ന പ്രകടനങ്ങളും ഇന്ത്യ മിസ് ചെയ്തു. ലോവർ ഓർഡറിൽ ഒരു എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ്റെ അഭാവം ഇന്ത്യക്ക് നന്നായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാണ്ഡ്യ മടങ്ങി വരേണ്ടത് ടീം ഇന്ത്യയുടെയും ആവശ്യമാണ്.

Similar Articles

Comments

Advertismentspot_img

Most Popular