എന്നാലും ഇങ്ങനെയൊക്കെ പറയാമോ… രാഹുലേ..? പാരയാകുന്നത് രണ്ടുപേര്‍ക്കാണ്…

ഈ രാഹുല്‍ എന്നാലും ഇങ്ങനെയൊക്കെ പറയാമോ..? രണ്ടാളുകളുടെ കരിയര്‍ ആണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ഇടക്കാലാശ്വാസമായി ലോകേഷ് രാഹുലിന് അണിയേണ്ടി വന്ന റോളായിരുന്നു ദേശീയ ടീമിലെ വിക്കറ്റ് കീപ്പിംഗ്. ലഭിച്ച അവസരം ഇരു കൈകളും നീട്ടി സ്വീകരിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത രാഹുല്‍ ഒറ്റയടിക്ക് തകര്‍ത്തു കളഞ്ഞത് രണ്ട് താരങ്ങളുടെ ദേശീയ ടീം മോഹങ്ങളാണ്. ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ദൗര്‍ഭാഗ്യവാന്മാരായ ആ രണ്ട് താരങ്ങള്‍.

ഋഷഭ് പന്തിനെ മറികടന്ന് ടീമിലെത്തുക സഞ്ജു സാസണ് ബുദ്ധിമുട്ടായിരുന്നുവെങ്കിലും, മൂന്ന് ഫോര്‍മാറ്റുകളിലും അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് ബിസിസിഐ പ്രഖ്യാപിക്കുകയും തുടര്‍ച്ചയായ പരാജയങ്ങളിലും അവസരം നല്‍കി ‘കൊച്ചല്ലേ, പഠിക്കട്ടെ’ എന്ന് രവി പരിശീലകന്‍ ശാസ്ത്രി പിന്തുണ നല്‍കുകയും ചെയ്ത ഋഷഭ് പന്തിന് രാഹുല്‍ എന്ന ബഹുമുഖ പ്രതിഭ നല്‍കിയത് കനത്ത തിരിച്ചടിയാണ്. ഇപ്പോഴിതാ, വിക്കറ്റ് കീപ്പിംഗ് താന്‍ ആസ്വദിക്കുകയാണെന്ന് വെളിപ്പെടുത്തി രാഹുല്‍ വീണ്ടും ഇരുവര്‍ക്കും ‘പാര’ ആവുകയാണ്.

‘ശരിക്കും ഞാന്‍ ഈ പുതിയ ജോലി ആസ്വദിക്കുകയാണ്. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ഞാന്‍ വിക്കറ്റ് കീപ്പറായിട്ടുണ്ട്. പക്ഷേ, രാജ്യാന്തര മത്സരങ്ങളില്‍ വിക്കറ്റ് കാക്കുന്നത് ആദ്യമായാണ്. വിക്കറ്റിനു പിന്നില്‍ നില്‍ക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. വിക്കറ്റിനു പിന്നില്‍ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് ശരിയായ ധാരണ ലഭിക്കും. ഇത് ബൗളര്‍മാര്‍ക്കും നായകനും കൈമാറുകയും ചെയ്യും’ രാഹുല്‍ പറഞ്ഞു.

ഇത്ര ആത്മവിശ്വാസത്തോടെ രാഹുല്‍ പറയുമ്പോള്‍ പന്തിനും സഞ്ജുവിനും തന്നെയാണ് തിരിച്ചടി. കുറച്ചു കാലത്തേക്ക് രാഹുല്‍ തന്നെയാവും വിക്കറ്റ് കീപ്പറെന്ന് കോലി പറയുക കൂടി ചെയ്തതോടെ ആ കാര്യത്തില്‍ തീരുമാനമാവുകയും ചെയ്തു.

Similar Articles

Comments

Advertisment

Most Popular

കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812,...

കോട്ടയത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ

ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ - 5, എരുമേലി-10 വാർഡ് പട്ടികയിൽ നിന്ന്...

ആയിരം കടന്ന് എറണാകുളം; ആയിരത്തോളം രോഗികൾ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519,...