പന്ത് ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്; ഗ്ലൗസ് ഇട്ടെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല

ഇന്ത്യന്‍ ടീം അംഗങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഋഷഭ് പന്ത്. വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റും കളിച്ചു. എന്നാല്‍ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും താരം പരാജയപ്പെടുകയുണ്ടായി. താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോള്‍ പന്തിനെ മാറ്റണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി.

രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ ഉള്‍പ്പെടുത്തണമെന്നാണ് കിര്‍മാനി അഭിപ്രായപ്പെടുന്നത്. അദ്ദേഹം തുടര്‍ന്നു… ”പന്ത് ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യമങ്ങള്‍ പഠിക്കാനുണ്ട്. ക്രിക്കറ്റില്‍ ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ് വിക്കറ്റ് കീപ്പറുടേത്. ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറായിക്കൊള്ളണമെന്നില്ല. സാഹയില്‍ നിന്നും പലതും പഠിക്കാനുണ്ട്. അതുകൊണ്ട് സാഹ തന്നെ കീപ്പറാവുന്നതാണ് നല്ലത്.

ചില കാര്യങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ പന്തിന്റെ കരിയര്‍ ശരിയായ വഴിയിലാവും. പരിക്കാണ് കഴിഞ്ഞ കുറച്ച് നാളുകളായി സാഹയെ അലട്ടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് വീണ്ടും സാഹയ്ക്ക് വീണ്ടും ടീമില്‍ ഇടം കൊടുത്തത്. അക്കാര്യം പരിഗണിക്കണം. തിരിച്ചുവരുമ്പോള്‍ പന്തിന് ഉള്ളത്രയും തന്നെ അവസരം സാഹയ്ക്കും കൊടുക്കണം. അല്ലാതെ ടീമിലേക്ക് വിളിച്ചുവരുത്തിയിട്ട് മൂലയ്ക്ക് ഇരുത്തുന്നത് ശരിയല്ല.” കിര്‍മാനി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular