രോഹിത്തിനെ പോലെ കളിക്കാന്‍ ഞാന്‍ വിഡ്ഢിയല്ല..!!!

ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അഭിനന്ദന പ്രവാഹം. രോഹിത്തിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി സഹ ഓപ്പണര്‍ കെ എല്‍ രാഹുലും രംഗത്തെത്തി. രോഹിത്തിനെ പോലെ കളിക്കാന്‍ തനിക്കാവില്ലെന്ന് പറഞ്ഞ രാഹുല്‍ അദ്ദേഹം വേറെ ക്ലാസ് ആണെന്നും വ്യക്തമാക്കി. രോഹിത്തിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് വെറും വിഡ്ഢിത്തമായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

രോഹിത്തിനെ പോലെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമെന്നെ പറയാന്‍ കഴിയൂ. കാരണം അദ്ദേഹം വേറെ ക്ലാസാണ്. ഫോമിലായാല്‍ രോഹിത് ശരിക്കും അന്യഗ്രഹത്തില്‍ നിന്ന് വന്നൊരാളെപ്പോലെയാണ്. ബംഗ്ലാദേശിനെതിരെ രോഹിത്തിന്റെ പ്രകടനം അത്രത്തോളം അനായസമായിരുന്നു. ചില പന്തുകള്‍ ഉയര്‍ന്നും ചിലത് താഴ്ന്നും വരുന്ന ഈ പിച്ചില്‍ ബാറ്റിംഗ് അത്ര അനായാസമായിരുന്നില്ല. പന്ത് ബാറ്റിലേക്ക് അനായാസം എത്തിയിരുന്നുമില്ല. പക്ഷെ ഇതൊന്നും രോഹിത്തിനെ സംബന്ധിച്ച് പ്രശ്‌നമല്ല.

ഓരോ തവണ ക്രീസിലിറങ്ങുമ്പോഴും രോഹിത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഒരിക്കലും അദ്ദേഹം ആ പ്രതീക്ഷ തെറ്റിച്ചിട്ടുമില്ല. രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുക അത്രേല്‍ അനായാസമാണ്. അദ്ദേഹം എപ്പോഴും ബൗണ്ടറികള്‍ നേടി നമ്മുടെ സമ്മര്‍ദ്ദം അകറ്റും. അദ്ദേഹത്തിനൊപ്പം നിന്ന് കൊടുത്താല്‍ മാത്രം മതി. ലോകകപ്പ് നേട്ടത്തിന് രണ്ട് ജയം മാത്രം അകലെയാണ് ഇപ്പോള്‍ ഇന്ത്യയെന്നും കഴിഞ്ഞ നാലുവര്‍ഷത്തെ സ്വപ്നം സഫലമാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7