ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ധോണി എത്രമാത്രം അനിവാര്യനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പനിയും പരിക്കും മൂലം ധോണി വിട്ടുനിന്ന മത്സരങ്ങളില്‍ ചെന്നൈ വെറും സാധാരണ ടീമായിരുന്നുവെങ്കില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ തല എത്തിയതോടെ ചെന്നൈ വീണ്ടും സിംഹക്കുട്ടിക്കളായി.
ബാറ്റിംഗിനിറങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ചെന്നൈ സ്‌കോര്‍ 179ല്‍ എത്തിച്ച ധോണി വിക്കറ്റിന് പിന്നിലും മിന്നല്‍ സ്റ്റംപിംഗുകളുമായി തളങ്ങി. 22 പന്തില്‍ 44 റണ്‍സെടുത്ത് ഡല്‍ഹിയുടെ വിജയലക്ഷ്യം ഒരുപാട് ഉയരത്തിലെത്തിച്ചശേഷായിരുന്നു വിക്കറ്റിന് പിന്നിലും തന്ത്രങ്ങള്‍ കൊണ്ടും ധോണി തന്റെ മൂല്യമറിയിച്ചത്.
ശ്രേയസ് അയ്യരെയും ക്രിസ് മോറിസിനെയുമാണ് ധോണി തന്റെ ട്രേഡ് മാര്‍ക്കായ മിന്നല്‍ സ്റ്റംപിഗുകളിലൂടെ പുറത്താക്കിയത്. ക്രിസ് മോറിസിനെയും ശ്രേയസ് അയ്യരെയും ഞൊടിയിട പിഴക്കാതെയാണ് ധോണി സ്റ്റംപ് ചെയ്തത്. ഇരുവരുടെയും കാല്‍ വായുവിലുയര്‍ന്ന സമയത്ത് തന്നെ ബെയിലിളക്കി ധോണി ഞെട്ടിച്ചു.രണ്ട് തവണയും രവീന്ദ്ര ജഡേജ തന്നെയായിരുന്നു ബൗളര്‍.
Do not mess with Dhoni's gloves https://t.co/eI5CBaIe4Y via @ipl
— pathramonline.com (@pathramonline) May 2, 2019
Oh god just unbelievable .sorry for batsman's they should be careful more than the 100times compared to other WicketKeepers when #Dhoni is behind the stumps #CSKvDC @ChennaiIPL pic.twitter.com/L6FyNwhqmu
— Ranjith (@RanzMoffRanjith) May 1, 2019