ദിനേഷ് കാര്‍ത്തിക് സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 97 റണ്‍സടിച്ച് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായതിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക് സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ഐപിഎല്ലില്‍ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച കാര്‍ത്തിക്ക് കൊല്‍ക്കത്തക്കായി ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ബാറ്റ്‌സ്മാനുമായി.

ആദ്യ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി ബ്രെണ്ടന്‍ മക്കല്ലം 73 പന്തില്‍ 158 റണ്‍സടിച്ചശേഷം കഴിഞ്ഞ 11 സീസണുകളില്‍ മറ്റൊരു ബാറ്റ്‌സ്മാനും കൊല്‍ക്കത്തക്കായി സെഞ്ചുറി നേടിയിട്ടില്ല. ദിനേശ് കാര്‍ത്തിക് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 97 റണ്‍സാണ് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. മക്കല്ലത്തിന്റെ വെടിക്കെട്ട് സെഞ്ചുറിക്കുശേഷം കൊല്‍ക്കത്തക്കായി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മനീഷ് പാണ്ഡെ നേടിയ 94 റണ്‍സായിരുന്നു കൊല്‍ക്കത്ത ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. അതാണ് കാര്‍ത്തിക് ഇന്ന് മറികടന്നത്.

കൊല്‍ക്കത്ത നായകനായിരുന്ന ഗൗതം ഗംഭീര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും ക്രിസ് ലിന്‍ ഗുജറാത്ത് ലയണ്‍സിനെതിരെയും നേടിയ 93 റണ്‍സായിരുന്നു കൊല്‍ക്കത്ത ബാറ്റ്‌സ്മാന്റെ മികച്ച മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7