മമ്മുക്കയുടെ ഫോട്ടോ കാണുമ്പോഴാണ് പൃഥ്വിരാജിന്റെ ഫോട്ടൊ ഒക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്…; ട്രോളിന് മറുപടിയുമായി പൃഥ്വി

സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജ് ട്വിറ്ററില്‍ എഴുതിയ വാക്കാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ് തന്റെ പുതിയ ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതിന് ആരാധകന്‍ ഇട്ട കമന്റാണ് പുതിയ പോസ്റ്റായി പൃഥ്വി വീണ്ടും പങ്കുവച്ചത്. ‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്.’ മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ച് ആരാധകന്‍ കുറിച്ചു. സംഭവം ഇഷ്ടപ്പെട്ട പൃഥ്വി ആ കമെന്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ‘സത്യം’ എന്ന് കുറിച്ചു. പൃഥ്വിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...