ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുന്‍പ് ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യ കൂടുതല്‍ നന്നായി കളിക്കണമെന്ന ഓര്‍മപ്പെടുത്തലായിരുന്നു അതെന്ന് മുന്‍ നായകന്‍ പറഞ്ഞു. ഇന്ത്യ ലോകകപ്പിന് ചെല്ലുന്നു, കിരീടം അനായാസം നേടുന്നു എന്ന സംസാരമുണ്ട്.
അത് നല്ലതാണ്. ഇന്ത്യക്ക് ലോകകപ്പ് അനായാസം നേടാനാകും. കാരണം അടുത്ത കാലത്തായി ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. പരന്പരയിലെ പ്രകടനം കണ്ട് തന്റെ കാഴ്ചപ്പാടില്‍ അസാധാരണമായി ഒന്നും കണ്ടില്ല. ഇപ്പോഴും കിരീടം നേടാന്‍ സാധ്യതയുള്ളവരില്‍ ഒന്നാണ് ഇന്ത്യയെന്നും ദ്രാവിഡ് പറഞ്ഞു.