ന്യൂഡല്‍ഹി: ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കിയുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
ബി.സി.സി.ഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്. ആറു വര്‍ഷമായി കളിക്കുന്നില്ല. വളരെ ആശ്വാസം പകരുന്ന വിധിയാണ്. പരിശീലനം നടത്തുന്നുണ്ട്. മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയം പരിശീലനം തുടരും. ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി ബി.സി.സി.ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി മൂന്നു മാസത്തെ കാലയളവാണ് നല്‍കിയത്. മറ്റു നടപടികള്‍ എന്തു സ്വീകരിക്കണമെന്ന് ഈ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.