ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം

ലോസ് ആഞ്ജലീസ്: തൊണ്ണൂറ്റി ഒന്നാമത് ഓസ്‌ക്കര്‍ ചടങ്ങുകള്‍ക്ക് ലോസ് ആഞ്ജലീസ് ഡോള്‍ബി തിയ്യറ്ററില്‍ തുടക്കമായി. പത്ത് നോമിനേഷനുകള്‍ വീതം ലഭിച്ച റോമയും ദി ഫേവറിറ്റുമാണ് ഓസ്‌ക്കറില്‍ നിറഞ്ഞുനില്‍ക്കുന്നത്. റോമ ഇതിനോടകം തന്നെ രണ്ട് പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയത്. ബ്ലാക്ക് പാന്തര്‍ മൂന്നും ബൊഹീമിയര്‍ റാപ്‌സോഡി രണ്ടും പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു.

ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് റെജിന കിങ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ഗ്രീന്‍ബുക്കിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. അലിയുടെ രണ്ടാമത്തെ ഓസ്‌ക്കറാണിത്. 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിന് അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

പുരസ്‌കാരങ്ങള്‍

ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ടട് പിരിഡ്. ദ എന്റ് ഓഫ് സെന്റന്‍സ് സംവിധായകര്‍ റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്‍ട്ടണ്‍

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്‍കോബ്

മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം: സ്‌പൈഡര്‍മാന്‍: ഇന്റു ദി സ്‌പൈഡര്‍ വേഴ്‌സ്

മികച്ച സഹനടന്‍: മെഹര്‍ഷല അലി. ചിത്രം ഗ്രീന്‍ബുക്ക്.

എഡിറ്റിങ്: ജോണ്‍ ഓട്ട്മാന്‍. ചിത്രം: ബൊഹീമിയന്‍ റാപ്‌സോഡി

വിദേശ ഭാഷാ ചിത്രം: റോമ സംവിധായകന്‍: അല്‍ഫോണ്‍സോ ക്യുറോണ്‍

മികച്ച സഹനടി: റെജിന കിങ്. ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ്

ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: ഫ്രീ സോളോ

മികച്ച കോസ്റ്റിയൂം ഡിസൈനന്‍ റൂത്ത് കാര്‍ട്ടര്‍ ചിത്രം: ബ്ലാക്ക് പാന്തര്‍.

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ ഹന്ന ബീച്ച്‌ലര്‍. ചിത്രം: ബ്ലാക്ക് പാന്തര്‍

മികച്ച സെറ്റ് ഡെക്കറേഷന്‍ ജേ ഹാര്‍ട്ട് ചിത്രം: ബ്ലാക്ക് പാന്തര്‍

ഛായാഗ്രഹണം: അല്‍ഫോണ്‍സോ ക്യുറോണ്‍. ചിത്രം: റോമ

സൗണ്ട് എഡിറ്റിങ്: ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി

സൗണ്ട് മിക്‌സിങ്: പോള്‍ മാസ്സൈ,ടിം കാവാജി, ജോണ്‍ കസാലി. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7