തമിഴ് ചിത്രത്തില്‍ അച്ഛനും മകനും നായകന്മാര്‍..ആവേശത്തോടെ ആരാധകര്‍

അച്ഛനും മകനും ഒരു ചിത്രത്തില്‍ നായകന്മാരാകുക എന്നത് കൗതുകമുള്ള കാര്യാമാണ്. അത്തരം കൗതുകരമായ കാര്യമാണ് തമിഴ് സിനിമാ ലോകം കാണാന്‍ പോകുന്നത്. തമിഴ്‌സിനിമാ ലോകം കണ്ട ഏറ്റവും മികച്ച അച്ഛന്‍ മകന്‍ സൗഹൃദം ഒരുപക്ഷേ നടന്‍ വിക്രമും മകനന്‍ ധ്രുവും തമ്മിലുള്ളതായിരിക്കും. 2019ല്‍ പുറത്തിറങ്ങിയ ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വിക്രമുണ്ടായിരുന്നു. അച്ഛനും മകനും നായകന്മാരായി പുതിയ ചിത്രം ഒരുങ്ങുന്നുവെന്നാണ് തമിഴ് സിനിമാലോകത്ത് നിന്ന് ലഭിക്കുന്ന വാര്‍ത്ത. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ടോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രമൊരുക്കി. തുടര്‍ന്ന് ധനുഷ് നായകനായ ജഗമേ തന്തിരം, ഇത് റിലീസിങ്ങിനൊരുങ്ങിയിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷമാകും റിലീസ്. ഇരുമുഗന്‍ എന്ന സിനിമ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് കാര്‍ത്തിക് സുബ്ബരാജ് വിക്രത്തോട് ഒരു കഥ പറയുന്നത്. ആ കഥയാണ് സിനിമയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിക്രം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കോബ്ര എന്ന ചിത്രം നിര്‍മ്മിച്ച സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ തന്നെ ഈ ചിത്രവും നിര്‍മ്മിക്കുക. മണി രത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ വിക്രം ഈ ചിത്രത്തിലും പങ്കുചേരും.

Follow us- pathram online latest news

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...