വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത് പാണ്ഡ്യയായിരുന്നു. മത്സരത്തില്‍ 22 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയും അഞ്ചു കൂറ്റന്‍ സിക്‌സറുകളും സഹിതം 45 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. എന്നാല്‍ മത്സരത്തിനിടെ പാണ്ഡ്യ കാരണം ഇന്ത്യയ്ക്ക് ഒരു റണ്‍ നഷ്ടമാകുകയും ചെയ്തു.റണ്ണിനായി ഓടുന്നതിനിടെ പാണ്ഡ്യ ബാറ്റ് ക്രീസിലേക്ക് എറിഞ്ഞതു കാരണമാണ് ടീമിന് ഒരു റണ്‍ നഷ്ടമായത്. ജെയിംസ് നീഷാം എറിഞ്ഞ 49ാം ഓവറിലായിരുന്നു സംഭവം. നീഷാമിന്റെ ഒരു യോര്‍ക്കര്‍ മിഡ് വിക്കറ്റിലേക്കു കളിച്ച പാണ്ഡ്യ രണ്ടു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ ആദ്യ റണ്‍ പൂര്‍ത്തിയാക്കാനായി താരം ക്രീസില്‍ ബാറ്റ് കുത്താന്‍ ശ്രമിച്ചപ്പോള്‍ പാണ്ഡ്യയുടെ കൈയില്‍ നിന്ന് ബാറ്റ് ക്രീസിലേക്ക് വീണു. ഫലത്തില്‍ പാണ്ഡ്യയ്ക്ക് ക്രീസില്‍ ബാറ്റ് കുത്താനായില്ല. എന്നാല്‍ താഴെ വീണ ബാറ്റ് അവിടെത്തന്നെയിട്ട താരം, ബാറ്റില്ലാതെ രണ്ടാം റണ്‍ പൂര്‍ത്തിയാക്കി.എന്നാല്‍ ഇക്കാര്യം ഓണ്‍ ഫീല്‍ഡ് അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പക്ഷേ കീവീസ് താരം ട്രെന്റ് ബോള്‍ട്ട് ഇത് കൃത്യമായി നിരീക്ഷിച്ചിരുന്നു. പാണ്ഡ്യ ഷോട്ട് റണ്‍സാണെന്ന് അമ്പയര്‍മാരെ ബോള്‍ട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സ്‌കോറില്‍ നിന്ന് ഒരു റണ്‍സ് കുറയ്ക്കുകയായിരുന്നു.
മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍ എസ് എസ്